മാരത്തൺ ലോക റെക്കോഡുകാരൻ കെൽവിൻ കിപ്റ്റവും കോച്ചും കാറപകടത്തിൽ മരിച്ചു

നെയ്റോബി: മാരത്തൺ ലോക റെക്കോഡുകാരൻ കെൽവിൻ കിപ്റ്റവും പരിശീലകൻ ഗെർവെയ്സ് ഹകിസിമാനയും കാറപകടത്തിൽ മരിച്ചു. തെക്കൻ കെനിയയിൽ ഞായറഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. കെൽവിനും കോച്ചും സംഭവ സ്ഥലത്ത് മരിച്ചപ്പോൾ കാറിലുണ്ടായിരുന്ന സ്ത്രീയെ പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെൽവിൻ ഓടിച്ച വാഹനം ​എൽദോററ്റിലേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ ചി​ക്കാഗോയിൽ വെച്ചാണ് കെൽവിൻ മാരത്തണിൽ റെക്കോഡ് കുറിച്ചത്. 2 മണിക്കൂർ 35 സെക്കൻഡിലാണ് താരം ഓട്ടം പൂർത്തിയാക്കിയത്. കെനിയക്കാരൻ തന്നെയായ എല്യൂഡ് കിപ്ചോഗെയുടെ റെക്കോഡാണ് 34 സെക്കൻഡ് വ്യത്യാസത്തിൽ 23ാം വയസ്സിൽ മറികടന്നത്. തൊട്ടുമുമ്പ് വലൻസിയയിലും പിന്നീട് ലണ്ടനിലും നടന്ന മാരത്തണുകളിലും കെവിൻ ജേതാവായിരുന്നു.

രണ്ട് മണിക്കൂറിൽ താഴെ സമയം കൊണ്ട് മാരത്തൺ പൂർത്തിയാക്കുന്ന ആദ്യ താരമാവുകയെന്ന തന്റെ സ്വപ്നം 24കാരൻ അടുത്തിടെ പങ്കുവെച്ചിരുന്നു. പാരിസ് ഒളിമ്പിക്സിന് ഒരുങ്ങുന്നതിനിടെയാണ് മരണം തട്ടിയെടുത്തത്.  

Tags:    
News Summary - Marathon world record holder Kelvin Kiptum and coach die in car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.