Posted On
date_range Updated On
date_range 100 പോൾ പൊസിഷനുകൾ നേടുന്ന ആദ്യ ഫോർമുല വൺ ഡ്രൈവറായി ഹാമിൽട്ടൺ
മെൽബൺ: ഫോർമുല വണ്ണിൽ 100 പോൾ പൊസിഷനുകൾ നേടുന്ന ആദ്യ ഡ്രൈവറായി ലൂയിസ് ഹാമിൽട്ടൺ. ബാഴ്സലോണയിൽ നടക്കുന്ന റേസിലും ഹാമിൽട്ടണാണ് പോൾ പൊസിഷൻ. റെഡ്ബുള്ളിെൻറ മാക്സ് വെർസ്റ്റാപ്പിനേയും സഹഡ്രൈവർ വലേറ്റാരി ബോട്ടാസിനേയും പിന്തള്ളിയാണ് മേഴ്സഡെസ് ഡ്രൈവർ ഹാമിൽട്ടെൻറ നേട്ടം.
2017ൽ മൈക്കിൾ ഷുമാക്കറെ പിന്തള്ളി ഏറ്റവും കൂടുതൽ പോൾ പൊസിഷൻ നേടുന്ന ഡ്രൈവറെന്ന റെക്കോർഡ് ഹാമിൽട്ടൺ സ്വന്തമാക്കിയിരുന്നു. 68 പോൾ പെസാസിഷനുകളാണ് ഷുമാക്കർക്ക് ലഭിച്ചത്.
1:16:741 സെക്കൻഡിൽ ലാപ് പൂർത്തിയാക്കിയാണ് ഹാമിൽട്ടൺ പോൾ പൊസിഷൻ നേടിയത്. ഫോർമുല വൺ മത്സരങ്ങളിൽ പോൾ പൊസിഷൻ ലഭിച്ച ഡ്രൈവർക്ക് ഒന്നാമതായി റേസ് തുടങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.