ഒസാമു നിഷിമുറ

ജാപ്പനീസ് ഗുസ്തി താരം ഒസാമു നിഷിമുറ അന്തരിച്ചു

ടോക്യോ: പ്രമുഖ ജാപ്പനീസ് ഗുസ്തി താരം ഒസാമു നിഷിമുറ (53) അന്തരിച്ചു. ക്യാൻസർ ബാധിതനായി ഒരു വർഷമായി ചികിത്സയിലായിരുന്നു. 2024 മാർച്ചിൽ കാൻസർ നാലാംഘട്ടത്തിലാണ് തിരിച്ചറിഞ്ഞത്. 1998ൽ ക്യാൻസർ ബാധിതനായെങ്കിലും രണ്ട് വർഷത്തിനു ശേഷം രോഗമുക്തി നേടിയിരുന്നു. ഇത്തവണ തിരിച്ചറിഞ്ഞപ്പോഴേക്കും തലക്ക് താഴെ ശരീരത്തിന്‍റെ ഇടതുഭാഗത്തെ അപ്പാടെ ക്യാൻസർ വിഴുങ്ങിയിരുന്നു.

ന്യൂ ജപ്പാൻ പ്രോ-റെസ്‌ലിങ്, വേൾ പ്രോ റെസ്‌ലിങ് എന്നിവയിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനായ ഗുസ്തിതാരമാണ് ഒസാമു നിഷിമുറ. രോഗബാധിതനായെങ്കിലും 2024 ഡിസംബറിലും അദ്ദേഹം റിങ്ങിലേക്ക് തിരിച്ചെത്തിയിരുന്നു. ടീം ഇനത്തിലായിരുന്നു ഗോധയിലിറങ്ങിയത്. ഡബ്ല്യു.ഡബ്ല്യു.ഇ താരം ഷിൻസുകെ നാകമുറ ഉൾപ്പെടെയുള്ള പ്രമുഖർ നിഷിമുറയുടെ മരണത്തിൽ അനുശോചനമറിയിച്ചു.

രാഷ്ട്രീയത്തിലും സജീവമായിരുന്ന നിഷിമുറ, 2023ൽ തുടർച്ചയായ നാലാംതവണയും കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പദവിയിലിരിക്കെയാണ് അന്ത്യം. വിവാഹിതനായ നിഷിമുറക്ക് ആറുവയസ്സുകാരനായ മകനുമുണ്ട്.

News Summary - Legendary Japanese Wrestler Osamu Nishimura Dies of Cancer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.