സം​സ്ഥാ​ന യൂ​ത്ത് വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജേ​താ​ക്ക​ളാ​യ കോ​ഴി​ക്കോ​ട് ജി​ല്ല ടീം 

സംസ്ഥാന യൂത്ത് വോളി: കോഴിക്കോടും പത്തനംതിട്ടയും ജേതാക്കൾ

വടകര: സംസ്ഥാന വോളിബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ മേപ്പയിൽ ഐ.പി.എം സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന യൂത്ത് പുരുഷ വനിത വോളിബാൾ സൂപ്പർ സോൺ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ കോഴിക്കോട് ജില്ലയും വനിത വിഭാഗത്തിൽ പത്തനംതിട്ട ജില്ലയും ജേതാക്കളായി. പുരുഷ വിഭാഗത്തിൽ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് കോട്ടയത്തെ പരാജയപ്പെടുത്തിയാണ് കോഴിക്കോട് ജില്ല ജേതാക്കളായത്. വനിതകളുടെ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തൃശൂർ ജില്ലയെ പരാജയപ്പെടുത്തി പത്തനംതിട്ട ജില്ല ജേതാക്കളായി.

ചാമ്പ്യൻഷിപ് ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു നിർവഹിച്ചു. സമാപന ചടങ്ങിൽ ടി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. വിജയികൾക്ക് രാഘവൻ മാണിക്കോത്ത്, കെ. നരേന്ദ്രൻ, എ.ജി.എസ്. മുരളി, ദിലീപ് എന്നിവർ സമ്മാനവിതരണം നിർവഹിച്ചു. സി.വി. വിജയൻ സ്വാഗതവും വി.എം. ഷീജിത്ത് നന്ദിയും പറഞ്ഞു.

Tags:    
News Summary - Kozhikode and Pathanamthitta are the winners in State Youth Volleyball

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.