കൊനേരു ഹംപി

ചെസ് ലോകകപ്പിൽ ഇന്ത്യൻ ഫൈനൽ; ദിവ്യ ദേശ്മുഖിന് എതിരാളി കൊനേരു ഹംപി

ബറ്റുമി (ജോർജിയ): ഫിഡെ വനിതാലോക ചെസില്‍ ചരിത്രമെഴുതി ദിവ്യ ദേശ്മുഖിന് പിന്നാലെ കൊനേരു ഹംപിയും കലാശപ്പോരിന് യോഗ്യത നേടിയതോടെ കിരീടം ഇന്ത്യയിലെത്തുമെന്ന് ഉറപ്പായി. ഇതാദ്യമായാണ് രണ്ടു ഇന്ത്യന്‍ വനിതകള്‍ സെമിഫൈനലിൽ പോലും ഇടംപിടിക്കുന്നത്.

സെമിയിൽ ഹംപി ചൈനയുടെ ലി ടിങ്ജിയെ ടൈബ്രേക്കറിൽ കീഴടക്കി. ആദ്യ രണ്ട് റൗണ്ടുകളും സമനിലയിൽ കലാശിച്ചതിനെ തുടർന്നാണ് മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങിയത്. കഴിഞ്ഞ ദിവസം ദിവ്യ ദേശ്മുഖ് ചൈനയുടെ തന്നെ ടാന്‍ സോംഗിയെ തോൽപിച്ചാണ് ഫൈനലിൽ ​കടന്നത്. ജൂലൈ 26, 27 തീയതികളിലാണ് ഫൈനൽ. ടൈബ്രേക്കർ ആവശ്യമെങ്കിൽ 28ന്.

Tags:    
News Summary - Koneru Humpy beats Lei Tingjie, to face Divya Deshmukh in FIDE Women’s World Cup 2025 final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.