ദേശീയ ഫിസ്റ്റ്ബാളിൽ വെള്ളി നേടിയ കേരള ടീം

ദേശീയ ഫിസ്റ്റ്ബാൾ ചാമ്പ്യൻഷിപ്: കേരളത്തിന് വെള്ളി

ദിണ്ടികൽ: ആഗസ്റ്റ് 29 മുതൽ 31 വരെ തമിഴ്നാട്ടിലെ ദിണ്ടികലിൽ നടന്ന ഒമ്പതാമത് ദേശീയ സീനിയർ ഫിസ്റ്റ്ബാൾ ചാമ്പ്യൻഷിപിൽ കേരളത്തിന്റെ പുരുഷ ടീമിന് വെള്ളി. ഫൈനലിൽ കരുത്തരായ തമിഴ്നാടിനോടാണ് കേരളം ഏറ്റുമുട്ടിയത്. 11/9, 8/11,12/10 എന്ന സ്കോറിൽ ശക്തമായ പോരാട്ടത്തിനൊടുവിലാണ് കേരളം വെളളിയിൽ തളക്കപ്പെട്ടത്. ചാമ്പ്യൻഷിപിൽ തെലങ്കാന മൂന്നാമതും പോണ്ടിച്ചേരി നാലാമതും ഫിനിഷ് ചെയ്തു. കേരള വനിതാ ടീം ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു.

ആദ്യമായാണ് കേരള ടീം ഫിസ്റ്റ്ബാൾ ചാമ്പ്യൻഷിപിൽ ഫൈനലിൽ പ്രവേശിക്കുന്നത്. നേരത്തെ ഫിസ്റ്റ്ബാൾ ദേശീയ മത്സരങ്ങൾക്ക് രണ്ട് തവണ കേരളം വേദിയായിട്ടുള്ളതാണ്.

ടീം അംഗങ്ങൾ: അധുൽ ഗ്രീഗോ പോൾ (വയനാട്), മുഹമ്മദ് സിനാൻ, മുഹമ്മദ് റബീസ് (മലപ്പുറം), അശ്വിൻ ബാബു, വിജയ് കൃഷ്ണൻ, അക്ഷയ് കൃഷ്ണ, (ആലപ്പുഴ), ബെൻസൺ ബെന്നി (കോട്ടയം), ആദിത്യൻ സനൽ, രാജ് കുമാർ, (ഇടുക്കി), വി.എസ്. ആനന്ദ് കൃഷ്ണ (എറണാകുളം), എഡിസൺ വർഗീസ് (കണ്ണൂർ). അധുൽ ഗ്രീഗോ പോൾ ആണ് ടീമിന്റെ ക്യാപ്റ്റൻ.

മലപ്പുറത്തെ താരങ്ങളെ ആദരിക്കും

ഫിസ്റ്റ്ബോൾ കേരള ടീമിനു വേണ്ടി കളിച്ച പരപ്പനങ്ങാടി നൗഫൽ ഇല്ലിയൻ്റെ മകൻ മുഹമ്മദ് സിനാൻ ഇല്ലിയനും വേങ്ങര പുത്തൻപീടിക സ്വദേശി തൊമ്മങ്ങാടൻ ഹസ്സൻ എന്നവരുടെ മകൻ മുഹമ്മദ് റബീസും

കേരളത്തിന് വെള്ളിയണിയിച്ച മലപ്പുറം ജില്ലയിലെ താരങ്ങളായ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് സിനാൻ ഇല്ലിയൻ മുൻ നഗരസഭ കൗൺസിലറും പരപ്പനങ്ങാടി ഇശ ഗോൾഡ് എം ഡിയുമായ നൗഫൽ ഇല്യന്‍റെ മകൻ മുഹമ്മദ് റബീസ് മലപ്പുറം വേങ്ങര സ്വദേശിയാണ്. സംസ്ഥാനത്തിന് സിൽവർ മെഡൽ നേടി കൊടുത്ത ജില്ലയിലെ ഇരു താരങ്ങളെയും ആദരിക്കുമെന്ന് രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ മോറൽ കോളേജ് അധ്യക്ഷൻ നിയാസ് പുളിക്കലകത്ത് അറിയിച്ചു.

Tags:    
News Summary - Kerala wins silver in National Fistball Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.