ആക്വട്ടിക്സ് മത്സരങ്ങൾ കോതമംഗലം എം. എ കോളേജിൽ ആരംഭിച്ചപ്പോൾ ചിത്രം. ബൈജു കൊടുവള്ളി
കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ 252 ഗെയിംസ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തിരുവനന്തപുരം ജില്ല 643 പോയിന്റോടെ മുന്നിട്ടുനില്‍ക്കുന്നു. 316 പോയിന്റോടെ കണ്ണൂരാണ് നിലവില്‍ രണ്ടാംസ്ഥാനത്ത്. 295 പോയിന്റോടെ തൃശൂര്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു.
സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ ഫെൻസിങ് മത്സരത്തിൽ നിന്ന്
എറണാകുളം മഹാരാജാസ് സ്റ്റേഡിയം ഉൾപ്പെടെ ജില്ലയിലെ 17 വേദികളിലായി നടക്കുന്ന കായികമേളയിൽ 24,000 മത്സരാർഥികളാണ് മാറ്റുരക്കുന്നത്.
ടെന്നീസ് ,ടേബിൾ ടെന്നീസ് ,ബാഡ്മിന്‍റണ്‍, ജൂഡോ, ഫുട്ബോൾ ത്രോ ബോൾ ,സോഫ്റ്റ് ബോൾ വോളിബോൾ, ഹാൻഡ് ബോൾ, നീന്തൽ എന്നീ മത്സരങ്ങളും ആദ്യദിനം നടക്കുന്നത്.
മഹാരാജാസ് ഗ്രൗണ്ടിൽ സവിശേഷ പരിഗണന അർഹിക്കുന്ന പതിനാല് വയസ്സിന് മുകളിലുള്ള കുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ നിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.