കോടഞ്ചേരി പുലിക്കയം ചാലിപ്പുഴയിൽ നടക്കുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിൽനിന്ന്

കയാക്കിങ് ചാമ്പ്യൻഷിപ്പിന് തുടക്കം

കോടഞ്ചേരി: എട്ടാമത് മലബാർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് കോടഞ്ചേരി പുലിക്കയം ചാലിപ്പുഴയിൽ തുടക്കമായി. ലിന്റോ ജോസഫ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. വൈകീട്ട് നടന്ന ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. അടുത്ത വർഷം ഒമ്പതാമത് മലബാർ റിവർ ഫെസ്റ്റിവൽ പുലിക്കയത്തുതന്നെ നടത്തുമെന്നും കേരളത്തിലെ പ്രധാന കയാക്കിങ് കേന്ദ്രമാക്കി പുലിക്കയത്തെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ല പഞ്ചായത്ത്, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോഴിക്കോട്, ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷൻ എന്നിവ ചേര്‍ന്നാണ് അന്തര്‍ ദേശീയ കയാക്കിങ് മത്സരം സംഘടിപ്പിക്കുന്നത്. കോടഞ്ചേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് മത്സരം നടക്കുന്നത്. കയാക്കിങ്ങിൽ പുലിക്കയം തുടങ്ങുന്ന പോയന്റും ഇലന്തുകടവ് അവസാന പോയന്റുമാണ്. ശനി, ഞായർ ദിവസങ്ങളിലായി ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി കയാക് സ്ലാലോം, ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ എന്നീ മത്സരങ്ങൾ നടക്കും.

Tags:    
News Summary - Kayaking championship begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.