ഐ.ഒ.എ പ്രസിഡന്റ് പി.ടി. ഉഷ
ന്യൂഡൽഹി: ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ തെരഞ്ഞപ്പെടുപ്പ് നീളുന്ന സാഹചര്യത്തിൽ അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് നടക്കുന്നതു വരെ ഫെഡറേഷൻ ഭരണം നിർവഹിക്കുന്നതിനും ബോക്സിങ് സമൂഹം ഉന്നയിച്ച വിവിധ വിഷയങ്ങളെ അഭിമുഖീകരിക്കുന്നതിനുമാണിതെന്ന് ഐ.ഒ.എ വാർത്തക്കുറിപ്പിൽ അറിയിച്ചു.
ബി.എഫ്.ഐയെ ഒളിമ്പിക് അസോസിയേഷൻ സസ്പെൻഡ് ചെയ്തത് കാരണം അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യൻ താരങ്ങൾ പങ്കെടുക്കുന്നില്ല. മധുകാന്ത് പഥക് അധ്യക്ഷനായ അഡ്ഹോക് കമ്മിറ്റിയിൽ രാജേഷ് ഭണ്ഡാരി ഉപാധ്യക്ഷനും ഡോ. ഡി.പി. ഭട്ട്, ശിവ ഥാപ്പ, വീരേന്ദ്ര സിങ് താക്കൂർ എന്നിവർ അംഗങ്ങളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.