ഖ​ത്ത​ർ മാ​സ്റ്റേ​ഴ്സ് ചെ​സി​ൽ കാ​ൾ​സ​നെ​തി​രെ മ​ത്സ​രി​ക്കു​ന്ന എം. ​പ്ര​ണേ​ഷ്

കാ​ൾ​സ​നെ ത​ള​ച്ച് ഇ​ന്ത്യ​ൻ കൗ​മാ​ര​ക്കാ​ര​ൻ

 ദോ​ഹ: ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം മാ​ഗ്ന​സ് കാ​ൾ​സ​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ഇ​ന്ത്യ​ൻ കൗ​മാ​ര​ക്കാ​ര​ൻ എം. ​പ്ര​ണേ​ഷ്. ദോ​ഹ​യി​ൽ ന​ട​ക്കു​ന്ന ഖ​ത്ത​ർ മാ​സ്റ്റേ​ഴ്സ് ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ നാ​ലാം റൗ​ണ്ടി​ലാ​ണ് കാ​ൾ​സ​നെ 17കാ​ര​നാ​യ പ്ര​ണേ​ഷ് വെ​ള്ള​ക്ക​രു​ക്ക​ളു​മാ​യി ക​ളി​ച്ച് സ​മ​നി​ല​ യി​ൽ പി​ടി​ച്ച​ത്. ലു​സൈ​ൽ സ്​​പോ​ർ​ട്സ് അ​റീ​ന​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 53 നീ​ക്ക​ത്തി​നൊ​ടു​വി​ൽ കാ​ൾ​സ​ൻ ഇ​ന്ത്യ​ൻ ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ​ക്ക് മു​ന്നി​ൽ സ​മ​നി​ല വ​ഴ​ങ്ങി. ​

ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കാ​ൾ​സ​നെ വി​റ​പ്പി​ച്ച പ്ര​ഗ്നാ​ന​ന്ദ​ക്കു പി​ന്നാ​ലെ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഭാ​വി​താ​ര​മെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന പ്ര​ണേ​ഷി​ന്റെ ച​ടു​ല​മാ​യ നീ​ക്ക​ങ്ങ​ളി​ലാ​യി​രു​ന്നു കാ​ൾ​സ​ൻ വി​ജ​യം കൈ​വി​ട്ട് സ​മ​നി​ല സ​മ്മ​തി​ച്ച​ത്. ര​ണ്ടാം റൗ​ണ്ടി​ൽ തോ​റ്റ കാ​ൾ​സ​ൻ, ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലെ അ​ഞ്ചാം റൗ​ണ്ട് മ​ത്സ​രം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 3.5 പോ​യ​ന്റു​മാ​യി 12ാം സ്ഥാ​ന​ത്താ​ ണു​ള്ള​ത്. അ​തേ​സ​മ​യം, അ​മേ​രി​ക്ക​യു​ടെ ഹി​കാ​ര ന​കാ​മു​റ ജ​യി​ച്ച​പ്പോ​ൾ, ഡ​ച്ച് താ​രം അ​നി​ഷ് ഗി​രി ഉ​സ്ബ​കി​ന്റെ ശം​സു​ദ്ദി​ൻ വോ​ഖി​ദോ​വി​നോ​ട് സ​മ​നി​ല പാ​ലി​ച്ചു.

Tags:    
News Summary - Indian teenager beats Carlson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.