ഗുകേഷ് ദൊമ്മരാജു
ന്യൂഡൽഹി: ഇന്ത്യയുടെ ലോക ചെസ് ചാമ്പ്യൻ ഡി. ഗുകേഷ് ഫിഡെ ക്ലാസിക്കൽ റേറ്റിങ്ങിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു. ഗുകേഷിന്റെ കരിയറിലെ മികച്ച റാങ്കാണിത്. മറ്റൊരു ഇന്ത്യൻ ഗ്രാന്റ്മാസ്റ്ററായ ആർ. പ്രഗ്നാനന്ദ റാങ്കിങ്ങിൽ ആദ്യ പത്തിലേക്ക് തിരിച്ചെത്തി.
ഡിസംബറിൽ സിംഗപ്പൂരിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ചൈനയുടെ ഡിംഗ് ലിറനെ തോൽപിച്ച ഗുകേഷ് 10 പോയന്റ് കൂടി നേടി 2787ലെത്തി. നോർവേയുടെ മാഗ്നസ് കാൾസൺ 2833 പോയന്റുമായി ഒന്നാം റാങ്കിൽ തുടരുകയാണ്. അമേരിക്കയുടെ ഹികാരു നകമുറ 2802 പോയന്റുമായി രണ്ടാമതാണ്.
സ്വന്തം നാട്ടുകാരനായ അർജുൻ എരിഗാസിയേയും അമേരിക്കയുടെ ഫാബിയാനോ കരുവാനയെയും പിന്തള്ളിയാണ് ഗുകേഷ് മൂന്നാം സ്ഥാനത്തെത്തിയത്. എരിഗാസി 2777 റേറ്റിങ്ങോടെ അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.