ദോഹ: ഖത്തർ ഗ്രാൻഡ്പ്രീയിൽ മെഴ്സിഡസിെൻറ ലൂയിസ് ഹാമിൽട്ടൺ ജേതാവായതോടെ ഫോർമുല വൺ സീസൺ ആവേശകരമായ അന്ത്യത്തിലേക്ക്. റെഡ്ബുള്ളിെൻറ മാക്സ് വെസ്റ്റാപ്പനാണ് രണ്ടാമതെത്തിയത്. രണ്ടു ഗ്രാൻഡ്പ്രീകൾ മാത്രം ശേഷിക്കെ ഒന്നാമതുള്ള വെസ്റ്റാപ്പനും (351.5) രണ്ടാമതുള്ള ഹാമിൽട്ടണും (343.5) തമ്മിൽ എട്ടു പോയൻറിെൻറ വ്യത്യാസമേയുള്ളൂ.
ലുസൈൽ ഇൻറർനാഷനൽ സർക്യൂട്ടിൽ നടന്ന ഖത്തർ ഗ്രാൻഡ്പ്രീയിൽ ഹാമിൽട്ടണിെൻറ മേധാവിത്വമായിരുന്നു. യോഗ്യത റൗണ്ടിലെ പിഴവുമൂലം ഏഴാം സ്ഥാനത്തു മാത്രം മത്സരം തുടങ്ങാനായത് വെസ്റ്റാപ്പന് തിരിച്ചടിയാവുകയും ചെയ്തു. ഡിസംബർ അഞ്ചിന് ജിദ്ദയിൽ നടക്കുന്ന സൗദി ഗ്രാൻഡ്പ്രീയാണ് അടുത്ത മത്സരം. ഏഴു സീസൺ കിരീടങ്ങളുമായി മൈക്കൽ ഷുമാക്കർക്കൊപ്പമുള്ള ഹാമിൽട്ടൺ എട്ടാം കിരീടവുമായി ചരിത്രനേട്ടമാണ് ലക്ഷ്യമിടുന്നതെങ്കിൽ വെസ്റ്റാപ്പെൻറ ശ്രമം കന്നിക്കിരീടത്തിൽ മുത്തമിടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.