റസ്ലിങ് താരം ബ്രേ വയറ്റ് അന്തരിച്ചു; 36ാം വയസിലാണ് അന്ത്യം

ന്യൂജഴ്സി: ഡബ്ല്യു.ഡബ്ല്യു.ഇ മുൻ ചാമ്പ്യൻ ബ്രേ വയറ്റ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് 36-ാം വയസ്സിലാണ് അന്ത്യം. ഡബ്ല്യൂ.ഡബ്ല്യൂ.ഇ ചീഫ് കണ്ടന്‍റ് ഓഫിസർ ട്രിപിള്‍ എച്ചാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ മരണ വാർത്ത  അറിയിച്ചത്. കഴിഞ്ഞ കുറച്ച് മാസമായി വയറ്റ് വിട്ടുനിൽക്കുകയായിരുന്നെന്നും വെളിപ്പെടുത്താത്ത ആരോഗ്യ പ്രശ്നങ്ങൾ ബ്രേ വയറ്റിന് ഉണ്ടായിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2009 മുതൽ ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ ഭാഗമായ ബ്രേ വയറ്റ് റസ്ലിങ് എൻറർടെൻമെൻറ് രംഗത്തെ സൂപ്പർ താരങ്ങളിലൊരാളായിരുന്നു. ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യൻഷിപ്പും യൂണിവേഴ്സൽ ചാമ്പ്യൻഷിപ്പും വിജയിച്ചിട്ടുണ്ട്.

ഒരു സമ്പൂർണ റസ്ലിങ് കുടുംബത്തിൽ നിന്നാണ് ബ്രേ വയറ്റ് വരുന്നത്. റസ്ലിങ് താരമായിരുന്ന മൈക്ക് റോറ്റുണ്ടയുടെ മകനാണ് ബ്രോ വയറ്റ്. മൈക്ക് റോറ്റുണ്ടയുടെ പിതാവ് ബ്ലാക്ക് ജാക്ക് മല്ലിഗനും അറിയപ്പെടുന്ന റസ്ലിങ് താരങ്ങളായിരുന്നു. അദ്ദേഹത്തിന്റെ അമ്മാവൻമാരായ ബാരിയും കെൻഡൽ വിൻ‌ഡാമും റസ്ലിങ് താരങ്ങളായിരുന്നു.  


Tags:    
News Summary - Former WWE Champion Bray Wyatt Dies At 36 From Heart Attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.