ട്രിപ്പിൾ ജമ്പിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി മലയാളി എൽദോസ് പോൾ

ന്യൂഡൽഹി: ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി മലയാളി എൽദോസ് പോൾ. ജാവലിൻ ത്രോയിൽ നീരജ് ചോപ്രക്ക് പിന്നാലെ ഇന്ത്യയുടെ രോഹിത് യാദവും ഫൈനലിലെത്തി. 80.42 മീറ്റർ എറിഞ്ഞ് 11ാമനായാണ് യാദവ് ഫൈനലിലേക്ക് മുന്നേറിയത്.

ക്വാളി​ഫയിങ് റൗണ്ടിൽ ഗ്രനാഡയുടെ ആൻഡേഴ്സൺ പീറ്ററാണ് ഒന്നാമതെത്തിയത്. 89.91 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് നേട്ടം. ആദ്യ ഏറിൽ തന്നെ യോഗ്യത മാർക്ക് മറികടന്ന നീരജ് ചോപ്ര 88.39 മീറ്റർ ദൂരം പിന്നിട്ടു.

85.30 മീറ്ററാണ് ജാവലിൻ ത്രോയുടെ ഫൈനലിലേക്കുള്ള യോഗ്യത മാർക്ക്. ഇത് ആരും നേടിയില്ലെങ്കിൽ രണ്ട് ക്വാളിഫിക്കേഷൻ റൗണ്ടുകളിലുമായി മികച്ച പ്രകടനം നടത്തിയ 12 പേർ ഫൈനലിലെത്തും. 

Tags:    
News Summary - Eldhose first Indian to qualify for Triple Jump final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.