വീണ്ടും കോവിഡ് പിടിച്ച് ചൈന; ബാഡ്മിന്റൺ വേൾഡ് ടൂർ ഫൈനൽസ് ഗ്വാങ്ഷുവിൽനിന്ന് മാറ്റി

ബെയ്ജിങ്: കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ചൈനീസ് നഗരമായ ഗ്വാങ്ഷുവിൽ നടക്കേണ്ട ബാഡ്മിന്റൺ വേൾഡ് ടൂർ ഫൈനൽസ് തായ്‍ലൻഡ് തലസ്ഥാനമായ ബാ​ങ്കോക്കിലേക്ക് മാറ്റി. ഗ്വാങ്​ഷൂവിൽ നേരത്തെ തീരുമാനിച്ചതിനെക്കാൾ ഒരാഴ്ച നേരത്തെയാകും ഇത്തവണ കളി ആരംഭിക്കുക- ഡിസംബർ ഏഴു മുതൽ 11 വരെ.

ആസ്ട്രേലിയൻ ഓപൺ കൂടി പൂർത്തിയായ ശേഷമാകും ഓരോ വിഭാഗത്തിലും പ​ങ്കെടുക്കുന്ന എട്ടുപേരെ വീതം പ്രഖ്യാപിക്കുക. നിലവിൽ ഇന്ത്യയിൽനിന്ന് മലയാളി താരം എച്ച്.എസ് പ്രണോയ്, പി.വി സിന്ധു എന്നിവർ മാത്രമാണ് യോഗ്യത ഉറപ്പാക്കിയവർ. എന്നാൽ, ഇടതുകാലിനേറ്റ പരിക്ക് ഇനിയും ഭേദമാകാത്തതിനാൽ സിന്ധു പിൻമാറിയിട്ടുണ്ട്.

2018ലെ വേൾഡ് ടൂർ ഫൈനൽസിൽ സിന്ധു കിരീടം നേടിയിരുന്നു. പരിക്ക് പ്രയാസമാകുന്നതിനാൽ പിൻമാറുകയാണെന്നും ഉടൻ തിരിച്ചെത്തി പാരിസ് ഒളിമ്പിക്സിൽ സ്വർണം നേടുകയാമാണ് ലക്ഷ്യമെന്നും സിന്ധു പ്രതികരിച്ചു. 

Tags:    
News Summary - BWF World Tour Finals moved from Guangzhou to Bangkok due to COVID-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.