മോ​​ട്ടോ ജി.പി യോഗ്യതാ മത്സരത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ചു; സ്വിസ്​ താരത്തിന്​ ദാരുണാന്ത്യം

ഇറ്റാലിയൻ ഗ്രാൻഡ്​പ്രീ യോഗ്യതാ റൗണ്ടിനിടെ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ​ സ്വിസ്​ താരത്തിന്​ ദാരുണാന്ത്യം. സ്വിറ്റ്​സർലാൻഡിൽനിന്നുള്ള മോ​ട്ടോ3 റൈഡർ ​​​ജെയ്​സൺ ഡുപാസ്ക്വിയർ (19) ആണ്​ മരണത്തിന്​ കീഴടങ്ങിയത്​.

ശനിയാഴ്ച ​േഫ്ലാറൻസിലെ മുഗെല്ലോ സർക്യൂട്ടിൽ നടന്ന യോഗ്യതാ റൗണ്ടിനിടെയാണ്​ അപകടം. 19കാരനെ വിദഗ്ധ ചികിത്സക്ക്​ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക്​ മാറ്റിയെങ്കിലും ഞായറാഴ്ച മരിച്ചു. തലച്ചോറിന്​ പരിക്കേറ്റ താരത്തിന്​ സർക്യൂട്ട് മെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.

യോഗ്യതാ റൗണ്ടിനിടെ അയൂമു സസാകി, ജെറമി അൽകോബ എന്നിവരുടെ ബൈക്കുകളുമായി കൂട്ടിയിടിച്ചാണ് ജെയ്​സൺ അപകടത്തിൽപ്പെട്ടത്. നിലത്തുവീണ ഇദ്ദേഹത്തിന്‍റെ ദേഹത്ത് സ്വന്തം ബൈക്ക് വന്ന് പതിച്ചു. പിന്നാലെ സസാകിയുടെ ബൈക്കും താരത്തെ ഇടിച്ചുവീഴ്ത്തി. അപകടത്തെ തുടർന്ന്​ മത്സരം നിർത്തിവെച്ചിരുന്നു.

ട്രാക്കിൽ വീണുകിടന്ന ജെയ്​സണെ സർക്യൂട്ട് മെഡിക്കൽ സ്റ്റാഫാണ്​​ ‌ആദ്യം പരിചരിച്ചത്. 40 മിനിറ്റ്​ കഴിഞ്ഞ്​ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു. തുടർന്ന്​ ശസ്​ത്രകിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രൂസ്റ്റൽ ജി.പിയുടെ താരമായിരുന്നു ജെയ്​സൺ. പിതാവ്​ ഫിലിപ്പും മോട്ടോ3യിൽ പ​ങ്കെടുത്തിട്ടുണ്ട്​. അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ട്​ താരങ്ങൾ സുരക്ഷിതരാണ്​.

Tags:    
News Summary - Bikes collide during MotoGP race; The Swiss star had a bad end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.