അഖിലേന്ത്യ അന്തർ സർവകലാശാല വനിത ബേസ്ബാൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കാലിക്കറ്റ് സർവകലാശാല ടീം
തേഞ്ഞിപ്പലം: അഖിലേന്ത്യ അന്തർ സർവകലാശാല വനിത ബേസ്ബാൾ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി നാലാം തവണയും കിരീടം നേടി കാലിക്കറ്റ് സർവകലാശാല. രാജസ്ഥാനിലെ ജുൻജുനുവിലുള്ള ജെ.ജെ.ടി സർവകലാശാലയിൽ നടന്ന ചാമ്പ്യൻഷിപ്പിലാണ് വിമല കോളജിലെ എം. ആര്യയുടെ നേതൃത്വത്തിലുള്ള കാലിക്കറ്റ് ടീം ചരിത്രവിജയം നേടിയത്. ഫൈനലിൽ സാവിത്രിഭായി ഫൂലെ സർവകലാശാലയെയാണ് ടീം പരാജയപ്പെടുത്തിയത്. ടീമിനെ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ അനുമോദിച്ചു.
പ്രൊവിഡൻസ് കോളജിലെ ഹാഷിഷ് രഹനയായിരുന്നു വൈസ് ക്യാപ്റ്റൻ. ടീമിലെ മറ്റംഗങ്ങൾ: എം. സാന്ദ്ര (വിമല കോളജ്), എ. സഫ്ന ഷെറിൻ, കെ.ആർ. സ്നേഹ, എ.എം. അമൃത, ആഷിക പ്രകാശ് (ഫാറൂഖ് കോളജ്), പി. അനഘ, സോന ജോൺ (പ്രൊവിഡൻസ് കോളജ്), എസ്. അശ്വനി, യു. അശ്വനി, ശാലിനി സജി, അൻസമോൾ രാജു (മേഴ്സി കോളജ്), കെ. കാവ്യ, അലീന ജോസഫ് (സെന്റ് മേരീസ് കോളജ്), പി.എസ്. ആർഷ (ജി.സി.പി.ഇ കോഴിക്കോട്). പരിശീലകർ: വിഷ്ണു (കാലിക്കറ്റ് സർവകലാശാല), സുൽക്കിഫർ പൂവക്കാട് (സെന്റ് മേരീസ് കോളജ്). ടീം മാനേജർമാർ: ഡോ. കെ.ടി. സലീജ് (എം.ഇ. എസ് കല്ലടി കോളജ് മണ്ണാർക്കാട്), പി. അഞ്ജലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.