ദേശീയ ബാസ്‌ക്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ കേരള വനിത ടീമിന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം

ദേശീയ ബാസ്‌ക്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ കേരള വനിത ടീമിന് ഉജ്ജ്വല സ്വീകരണം

ആലപ്പുഴ: ഗുജറാത്തിൽ നടന്ന 74-ാമത് സീനിയർ ദേശീയ ബാസ്‌ക്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ കേരള വനിത ടീമിന് തൃശൂർ, ആലപ്പുഴ റെയിൽവേ സ്റ്റേഷനുകളിൽ ഉജ്ജ്വല സ്വീകരണം നൽകി.

ചൊവ്വാഴ്ച ഉച്ചക്ക് തിരുനെൽവേലി ഹംസഫർ എക്‌സ്‌പ്രസ്സിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പരിശീലകൻ വിപിൻ, അസി.കോച്ച് രാഹുൽ, ക്യാപ്റ്റൻ ആർ. ശ്രീകല എന്നിവരുൾപ്പെട്ട സംഘത്തിനെ കേരള ബാസ്കറ്റ്ബാൾ അസോസിയേഷൻ (കെ.ബി.എ) പ്രസിഡന്റ് പി.ജെ സണ്ണി, തൃശൂർ ജില്ലാ സെക്രട്ടറിയും സെലക്ഷൻ കമ്മിറ്റി ചെയർമാനുമായ പി.സി ആന്റണി, കോച്ച് വിന്നി ബെസ്റ്റിൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.

ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിൽ കേരള ബാസ്‌ക്കറ്റ്‌ബാൾ അസോസിയേഷൻ അധ്യക്ഷൻ ജേക്കബ് ജോസഫിന്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലാ ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷൻ അംഗങ്ങളും ടീമിനെ സ്വീകരിക്കാൻ എത്തിയിരുന്നു.

വിജയികളെ കാണാൻ കേരള ബാസ്കറ്റ്ബാൾ അസോസിയേഷൻ സെക്രട്ടറി സി.ശശിധരനും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സന്നിതനായിരുന്നു.

Tags:    
News Summary - A warm welcome for the Kerala women's team who won the silver medal in the national basketball championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.