സൂ​പ്പ​ർ ലീ​ഗ് കേ​ര​ള: മ​ല​പ്പു​റ​ത്തി​നെ​തി​രെ കൊ​ച്ചി​ക്ക് ജ​യം

കൊ​ച്ചി: തൊ​ട്ടു തൊ​ട്ടി​ല്ല... അ​ടി​ച്ചു അ​ടി​ച്ചി​ല്ല... എ​ന്ന മ​ട്ടി​ൽ ഒ​രു​പാ​ട് ഷോ​ട്ടു​ക​ൾ പ​ര​സ്പ​രം അ​ടി​ച്ചു മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​രു ടീ​മു​ക​ളും. ഒ​ടു​വി​ൽ നി​ശ്ചി​ത സ​മ​യ​വും ക​ഴി​ഞ്ഞ് ഇ​ഞ്ചു​റി ടൈ​മി​ൽ അ​തു​വ​രെ നേ​രി​ട്ട ആ​ക്ര​മ​ണ​ത്തി​നെ​ല്ലാം പ​ക​രം വീ​ട്ടി ആ​തി​ഥേ​യ​ർ ആ​ഞ്ഞ​ടി​ച്ചു. ആ​ദ്യം മു​ത​ൽ അ​വ​സാ​നം വ​രെ ഉ​ദ്വേ​ഗം മാ​ത്രം സ​മ്മാ​നി​ച്ച ഫോ​ഴ്‌​സ കൊ​ച്ചി-​മ​ല​പ്പു​റം എ​ഫ്.​സി മ​ത്സ​ര​ത്തി​ൽ ഒ​ടു​വി​ൽ ക്ലൈ​മാ​ക്സ് ട്വി​സ്റ്റ്. സൂ​പ്പ​ർ ലീ​ഗ് കേ​ര​ള മൂ​ന്നാം സീ​സ​ണി​ലെ കൊ​ച്ചി​യി​ൽ ന​ട​ന്ന ക​ന്നി​യ​ങ്ക​ത്തി​ൽ ഫോ​ഴ്സ കൊ​ച്ചി​ക്ക് എ​തി​രി​ല്ലാ​ത്ത ഒ​റ്റ​ഗോ​ളി​ന് ത​ക​ർ​പ്പ​ൻ ജ​യം. പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ മു​ന്നേ​റ്റ താ​രം രാ​ഹു​ൽ രാ​ജു​വി​ന്റെ (90+3) കാ​ലി​ൽ നി​ന്ന് ഇ​ൻ​ജു​റി ടൈ​മി​ൽ ഉ​തി​ർ​ന്ന ഷോ​ട്ടാ​ണ് ആ​തി​ഥേ​യ​രു​ടെ വി​ജ​യ ഗോ​ളാ​യി മാ​റി​യ​ത്.

തു​ട​ക്കം ത​ന്നെ ആ​വേ​ശ​ക​ര​മാ​യ മു​ന്നേ​റ്റ​ങ്ങ​ളാ​ണ് ഇ​രു ടീ​മും കാ​ഴ്ച​വെ​ച്ച​ത്. എ​ങ്കി​ലും ആ​ദ്യ പ​കു​തി ത​ന്നെ ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. 21ാം മി​നി​റ്റി​ൽ മ​ല​പ്പു​റ​ത്തി​ന്റെ ഗോ​ൾ വ​ല​ക്കു തൊ​ട്ടു മു​ന്നി​ലെ​ത്തി​യ ഫോ​ഴ്‌​സ​യു​ടെ ഷോ​ട്ട് അ​വ​സാ​ന നി​മി​ഷം ത​ട്ടി​ത്തെ​റി​ച്ച് കാ​വ​ൽ​ക്കാ​ര​ൻ മു​ഹ​മ്മ​ദ് അ​ർ​ബാ​സി​ന്റെ കൈ​പി​ടി​യി​ൽ ഒ​തു​ങ്ങി, 35ാം മി​നി​റ്റി​ൽ ഫോ​ഴ്‌​സ​യു​ടെ ഗോ​ൾ​പോ​സ്റ്റി​ലും സ​മാ​ന നി​മി​ഷ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചു. മ​ല​പ്പു​റ​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യ ഗോ​ള​ടി ശ്ര​മ​ങ്ങ​ളെ ഫോ​ഴ്‌​സ ഗോ​ൾ കീ​പ്പ​ർ ജ​യ്മി ജോ​യി​യും വി​ഫ​ല​മാ​ക്കി. 38ാം മി​നി​റ്റി​ൽ കൊ​ച്ചി​യു​ടെ മു​ന്നേ​റ്റ​ക്കാ​ര​ൻ ഹ​ർ​ഷ​ൽ റ​ഹ്‌​മാ​നെ വീ​ഴ്‌​ത്തി​യ എം.​എ​ഫ്.​സി​യു​ടെ മു​ഹ​മ്മ​ദ് സ​ലീ​മി​ന് മ​ഞ്ഞ​ക്കാ​ർ​ഡ്. ആ​ദ്യ പ​കു​തി​യി​ലെ ആ​ക്ര​മ​ണ​ത്തി​ന്റെ വീ​ര്യം ഒ​ട്ടും ചോ​രാ​തെ​യാ​ണ് ര​ണ്ടാം പ​കു​തി​യും മു​ന്നേ​റി​യ​ത്. ഗോ​ള​ടി​ക്കാ​നും അ​ടി​പ്പി​ക്കാ​തി​രി​ക്കാ​നും ഇ​രു ടീ​മു​ക​ളും വി​യ​ർ​ത്തു പ​രി​ശ്ര​മി​ച്ചു.

Tags:    
News Summary - Super League Kerala: Rahul Raju’s Injury-Time Goal Secures Win for Kochi Against Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.