ബഹ്റൈൻ ടീം പരിശീലനത്തിനിടെ

യു.എ.ഇയെ നേരിടാൻ ബഹ്‌റൈൻ: മത്സരം ഇന്ന് രാത്രി 9 മണിക്ക് ജിദ്ദയിലെ പ്രിൻസ് അബ്ദുള്ള അൽ ഫൈസൽ സ്റ്റേഡിയത്തിൽ

മനാമ: 27-ാമത് ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിലെ ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ യു.എ.ഇയെ നേരിടാനൊരുങ്ങി ബഹ്‌റൈൻ. ജിദ്ദയിൽ നടക്കുന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഖത്തറിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടതിന് പിന്നാലെ, മണിക്കൂറുകൾക്കകം തന്നെ ടീം പരിശീലനം പുനരാരംഭിച്ചിരുന്നു. അടുത്ത മത്സരത്തിൽ മികച്ച തിരിച്ചുവരവ് നടത്തുമെന്ന ഉറച്ച തീരുമാനത്തിലാണ് ടീം. ഇന്ന് രാത്രി 9 മണിക്ക് ജിദ്ദയിലെ പ്രിൻസ് അബ്ദുള്ള അൽ ഫൈസൽ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് യു.എ.ഇയുമായുള്ള പോരാട്ടം.

ആദ്യ മത്സരത്തിൽ യമനെ 4-0ന് തകർത്താണ് യു.എ.ഇ വരുന്നത്. ആദ്യ പകുതിയിലെ ടീമിന്റെ പ്രകടനത്തിൽ തൃപ്തിയുണ്ടെങ്കിലും വ്യക്തിഗത പിഴവുകൾ തിരിച്ചടിയായെന്ന് പരിശീലകൻ തലാജിച്ച് പറഞ്ഞു. പിഴവുകൾ തിരുത്തി മുന്നോട്ടു പോകുമെന്നും, യു.എ.ഇ, യമൻ എന്നിവർക്കെതിരായ വരാനിരിക്കുന്ന മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റ് നേടി ടൂർണമെന്റിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ 3-നാണ് സെമി ഫൈനൽ മത്സരങ്ങൾ. ഫൈനൽ ഒക്ടോബർ 6-ന് കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടക്കും.

Tags:    
News Summary - Bahrain to face UAE: Match tonight at 9 PM at the Prince Abdullah Al Faisal Stadium in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.