ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസും മണിപ്പൂർ സൈനിക് സ്കൂളും തമ്മിൽ നടന്ന മത്സരത്തിൽനിന്ന്
Posted On
date_range Updated On
date_range സുബ്രതോ കപ്പ്: ആദ്യകളിയിൽ കേരളത്തിന് മിന്നുംജയം
മലപ്പുറം: ഡൽഹിയിൽ നടക്കുന്ന സുബ്രതോ കപ്പ് രാജ്യാന്തര ഫുട്ബാൾ ടൂർണമെന്‍റിൽ സബ്ജൂനിയർ (അണ്ടർ 14) വിഭാഗത്തിൽ കേരളത്തെ പ്രതിനിധാനംചെയ്യുന്ന എൻ.എൻ.എം.എച്ച്.എസ്.എസ് ചേലേമ്പ്രക്ക് ആദ്യകളിയിൽ മിന്നും വിജയം. കരുത്തരായ മണിപ്പൂർ സൈനിക് സ്കൂളിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് തകർത്തത്. ആദ്യപകുതിയുടെ 10ാം മിനിറ്റിൽ ഹെഡറിലൂടെ അമാൻ മുഹമ്മദാണ് കേരളത്തെ മുന്നിലെത്തിച്ചത്. ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മുഹമ്മദ് ജിഷാം ലീഡുയർത്തി. രണ്ടാം പകുതിയുടെ 14ാം മിനിറ്റിൽ മികച്ച മുന്നേറ്റത്തിലൂടെ ജിജിൻ സ്കോർ മൂന്നാക്കി. വ്യാഴാഴ്ച കേരള ടീം ഡൽഹി സ്പോർട്സ് സ്കൂളിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.