Posted On
date_range Updated On
date_range സുവാരസ് ബ്രസീൽ ക്ലബിൽ
റിയോ ഡെ ജനീറോ: ഉറുഗ്വായ് സ്ട്രൈക്കർ ലൂയി സുവാരസ് ഇനി ബ്രസീൽ സീരി എ ക്ലബായ ഗ്രെമിയോയിൽ കളിക്കും. രണ്ടു വർഷത്തേക്കാണ് കരാർ. ലിവർപൂൾ, ബാഴ്സലോണ, അത്ലറ്റികോ മഡ്രിഡ് തുടങ്ങിയ ടീമുകളിലായി ദീർഘകാലം പന്തുതട്ടിയിട്ടുണ്ട് 35കാരൻ.
കഴിഞ്ഞ ജൂലൈയിൽ ഉറുഗ്വായ് ക്ലബായ നേഷനലിൽ ചേർന്നു. 16 മത്സരങ്ങളിൽ ടീമിനായി എട്ടു ഗോളുകൾ നേടി ടീമിന് ഉറുഗ്വായ് ചാമ്പ്യൻഷിപ്പും സമ്മാനിച്ചു. കഴിഞ്ഞ സീസണിൽ ബ്രസീൽ സീരി ‘ബി’യിൽ കളിച്ച ഗ്രെമിയോ സ്ഥാനക്കയറ്റം ലഭിച്ച് ‘എ’യിൽ എത്തി. ഇഷ്ട നമ്പറായ ഒമ്പതുതന്നെയാകും സുവാരസ് സ്വീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.