ജി​യാ​നി ഇ​ൻ​ഫാ​ന്റി​നോ

ഇ​ൻ​ഫാ​ന്റി​നോ​യെ പി​ന്തു​ണ​ച്ച് ആ​റ് അ​റ​ബ് ഫെ​ഡ​റേ​ഷ​നു​ക​ൾ

സൂ​റി​ച്: ഫി​ഫ പ്ര​സി​ഡ​ന്റ് ജി​യാ​നി ഇ​ൻ​ഫാ​ന്റി​നോ​ക്ക് ശ​ക്ത​മാ​യ പി​ന്തു​ണ അ​റി​യി​ച്ച് ആ​റ് അ​റ​ബ് ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​നു​ക​ളു​ടെ സം​യു​ക്ത പ്ര​സ്താ​വ​ന. മൊ​റോ​ക്കോ, ഖ​ത്ത​ർ, ഈ​ജി​പ്ത്, മോ​റി​ത്താ​നി​യ, ല​ബ​നാ​ൻ, സു​ഡാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ ത​ല​വ​ന്മാ​രാ​ണ് പ്ര​സ്താ​വ​ന​യി​ൽ ഒ​പ്പു​വെ​ച്ച​ത്. ആ​ഗോ​ള ഫു​ട്ബാ​ളി​ന്റെ വ​ള​ർ​ച്ച​ക്കാ​യി ഇ​ൻ​ഫാ​ന്റി​നോ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ത​ങ്ങ​ൾ​ക്ക് പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ടെ​ന്ന് ഇ​വ​ർ വ്യ​ക്ത​മാ​ക്കി. ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളു​ടെ വാ​ണി​ജ്യാ​വ​കാ​ശ​ങ്ങ​ൾ വി​ൽ​ക്കാ​നു​ള്ള ഫി​ഫ പ്ര​സി​ഡ​ന്റി​ന്റെ പ​ദ്ധ​തി​ക്കെ​തി​രെ ആ​ഗോ​ള​ത​ല​ത്തി​ൽ വ​ൻ പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ട​യി​ലാ​ണ് ഈ ​നീ​ക്കം. പി​ന്തു​ണ അ​റി​യി​ച്ച​വ​രി​ൽ ഖ​ത്ത​റും ല​ബ​നാ​നും ഇ​ൻ​ഫാ​ന്റി​നോയെ എതിർക്കുന്ന ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനിലെ അം​ഗ​രാ​ജ്യ​ങ്ങ​ളാ​ണ്.

Tags:    
News Summary - Six Arab Football Federations Back FIFA President Gianni Infantino

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.