ടൂർണമെന്‍റുകൾ അവിടെ നിൽക്കട്ടെ, നമുക്ക് ബ്രസീലിനെതിരെ കളിച്ചാൽ മതി; ആസിയാൻ കപ്പിൽ നിന്ന് പിന്മാറി ഇന്ത്യ

ന്യൂഡൽഹി: കൊൽക്കത്തയിൽ നടക്കുന്ന ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിന് പ്രാധാന്യം കൽപ്പിച്ച് കന്നി ടൂർണമെന്റായ ഫിഫ ആസിയാൻ കപ്പിൽ നിന്ന് പിന്മാറി ഇന്ത്യ . ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എം. സത്യനാരായണനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്ത ഒക്ടോബറിൽ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ബ്രസീലിനെതിരെയുള്ള ആവേശകരമായ മത്സരം നടക്കുന്നത്. എന്നാൽ ടൂർണമെന്റുകളുടെ സമയക്രമത്തിലുണ്ടായ കൂട്ടിയിടിയാണ് ആസിയാൻ കപ്പിൽ നിന്ന് പിന്മാറാൻ ഇന്ത്യയെ പ്രേരിപ്പിച്ചത്. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 6 വരെയുള്ള ഫിഫ അന്താരാഷ്ട്ര വിൻഡോയിലാണ് മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ആസിയാൻ കപ്പും ബ്രസീലിനെതിരായ മത്സരവും ഒരേ ദിവസങ്ങളിൽ വന്നതോടെയാണ് ഇന്ത്യ ടൂർണമെന്റിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്.

ആസിയാൻ രാജ്യങ്ങൾക്ക് പുറത്തുനിന്നുള്ള അതിഥികളായി ടൂർണമെന്റിൽ പങ്കെടുക്കാൻ ഫിഫ ഇന്ത്യയെ ക്ഷണിക്കുകയും, ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ എന്നിവരടങ്ങുന്ന ഗ്രൂപ്പിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെപ്പോലെയുള്ള വമ്പൻ ടീമിനെതിരെ കളിക്കാനുള്ള സുവർണ്ണ അവസരം നഷ്ടപ്പെടുത്തേണ്ടതില്ലെന്ന നിലപാടിലാണ് എ.ഐ.എഫ്.എഫ്. 2027-ലെ എ.എഫ്.സി ഏഷ്യൻ കപ്പിന് യോഗ്യത നേടാൻ സാധിക്കാതെ പോയ ഇന്ത്യൻ ടീമിന് ഉയർന്ന നിലവാരമുള്ള എതിരാളികൾക്കെതിരെ കളിക്കാൻ ലഭിക്കുന്ന വലിയൊരു അവസരമാണ് ഇതോടെ ഇന്ത്യ നഷ്ടപ്പെടുത്തിയത്. ടൂർണമെന്റിൽ നിന്ന് പിന്മാറിയെങ്കിലും ഈ ഇടവേളയിൽ മറ്റ് ലോകകപ്പ് ടീമുകളുമായി സൗഹൃദ മത്സരങ്ങൾ കളിക്കാനുള്ള ഒരുക്കത്തിലാണ് ഫെഡറേഷൻ.

Tags:    
News Summary - India Withdraws from FIFA ASEAN Cup to Prioritize Brazil Friendly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.