Posted On
date_range Updated On
date_range സന്തോഷ് ട്രോഫി: മിസോറമിനെ വീഴ്ത്തി സർവിസസ് ഫൈനലിൽ
ഇട്ടനഗർ: സെമി ഫൈനലിൽ മിസോറമിനെ ഒന്നിനെതിരെ രണ്ടു ഗോളിന് തോൽപിച്ച് സർവിസസ് സന്തോഷ് ട്രോഫി ഫൈനലിൽ പ്രവേശിച്ചു. 21ാം മിനിറ്റിൽ മലയാളി താരം രാഹുൽ രാമകൃഷ്ണന്റെ ഉജ്ജ്വല ഷോട്ട് ഗോളായതോടെ സർവിസസ് ലീഡ് പിടിച്ചു.
കളിയിൽ വ്യക്തമായ മുൻതൂക്കം പുലർത്തി മുന്നേറിയ മുൻ ചാമ്പ്യന്മാർക്കായി 83ാം മിനിറ്റിൽ ബികാസ് ഥാപ്പയും സ്കോർചെയ്തു. ഗോൾകീപ്പറുടെ പിഴവ് മുതലെടുത്ത് ഥാപ്പ അനായാസം വലയിലാക്കി. 88ാം മിനിറ്റിൽ സർവിസസിന്റെ പ്രതിരോധതാരം സോത്തൻ പുയ ചുവപ്പുകാർഡ് കണ്ടു.
രണ്ടാം പകുതിയുടെ അധിക സമയത്ത് മിസോറമിന്റെ ആശ്വാസ ഗോൾ പിറന്നു. ബോക്സിന് സമീപത്തുനിന്ന് ഫ്രീകിക്ക് പകരക്കാരൻ മാൽസോം വലയിലേക്കു വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.