ഇട്ടനഗർ: സന്തോഷ് ട്രോഫി ഫുട്ബാളിൽ കേരളത്തിന് ഞായറാഴ്ച നിർണായക മത്സരം. ഉച്ചക്ക് 2.30ന് യുപിയ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ നടക്കുന്ന കളിയിൽ കഴിഞ്ഞ വർഷത്തെ റണ്ണറപ്പായ മേഘാലയയാണ് എതിരാളികൾ. അസമിനെതിരെ 3-1 ജയത്തോടെ തുടങ്ങിയ കേരളം പക്ഷേ, ഗോവക്കെതിരെ 0-2 തോൽവി ഏറ്റുവാങ്ങിയിരുന്നു.
ഗ്രൂപ് എയിൽ മൂന്ന് പോയന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ടീം വിജയവഴിയിൽ തിരിച്ചെത്തിയില്ലെങ്കിൽ മുന്നോട്ടുള്ള പ്രയാണത്തെ ബാധിക്കും. രണ്ട് മത്സരവും ജയിച്ച് ആറ് പോയന്റുമായി ഒന്നാം സ്ഥാനക്കാരായ സർവിസസിനെയും ആതിഥേയരായ അരുണാചൽ പ്രദേശിനെയുമാണ് കേരളത്തിന് ഇനി നേരിടാനുള്ളത്. ഓരോ ഗ്രൂപ്പിലെയും ആദ്യ നാല് സ്ഥാനക്കാരാണ് നോക്കൗട്ടിലെത്തുക. ഇന്ന് രാവിലെ 10ന് സർവിസസ് ഗോവയുമായും അരുണാചൽ പ്രദേശ് അസമുമായും ഏറ്റുമുട്ടും.
മണിപ്പൂരിന് ജയം; കർണാടകക്ക് സമനില
ഇട്ടനഗർ: സന്തോഷ് ട്രോഫി ഗ്രൂപ് ബി മത്സരത്തിൽ മണിപ്പൂർ ഒന്നിനെതിരെ രണ്ട് ഗോളിന് മഹാരാഷ്ട്രയെ തോൽപിച്ചു. മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കർണാടകയെ മിസോറം 2-2 സമനിലയിൽ തളച്ചു. നാല് പോയന്റുമായി മിസോറമാണ് ഒന്നാമത്. മഹാരാഷ്ട്ര (3), കർണാടക (2) ടീമുകൾ തൊട്ടടുത്ത സ്ഥാനങ്ങളിലുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.