സ​ന്തോ​ഷ് ട്രോ​ഫി കേ​ര​ളം ഇ​ന്ന് ക​ശ്മീ​രി​നെ​തി​രെ

മ​ഡ്ഗാ​വ്: സ​ന്തോ​ഷ് ട്രോ​ഫി ഗ്രൂ​പ് എ​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ കേ​ര​ളം വെ​ള്ളി​യാ​ഴ്ച ജ​മ്മു-​ക​ശ്മീ​രി​നെ നേ​രി​ടും. ആ​ദ്യ ക​ളി​യി​ൽ ഗു​ജ​റാ​ത്തി​നെ 3-0ത്തി​ന് ത​ക​ർ​ത്ത് മി​ക​വു​കാ​ട്ടി​യ നി​ജോ ഗി​ൽ​ബ​ർ​ട്ടി​നും സം​ഘ​ത്തി​നും ഇ​ന്നും ജ​യി​ക്കാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ട്. ക​ശ്മീ​രി​നി​ത് മൂ​ന്നാം മ​ത്സ​ര​മാ​ണ്. ആ​ദ്യ ക​ളി​യി​ൽ ഗു​ജ​റാ​ത്തി​നോ​ട് തോ​റ്റെ​ങ്കി​ലും തു​ട​ർ​ന്ന് ഛത്തി​സ്ഗ​ഢി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​യി. ബു​ധ​നാ​ഴ്ച ഗു​ജ​റാ​ത്തി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലു​ട​നീ​ളം ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ കേ​ര​ള​ത്തെ അ​ക്ബ​ർ സി​ദ്ദീ​ഖി​ന്റെ ഇ​ര​ട്ട ഗോ​ളും നി​ജോ​യു​ടെ ഗോ​ളു​മാ​ണ് വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. ബെ​നോ​ലിം സ്റ്റേ​ഡി​യ​ത്തി​ൽ രാ​വി​ലെ ഒ​മ്പ​തി​നാ​ണ് ക​ളി. വൈ​കീ​ട്ട് ആ​തി​ഥേ​യ​രാ​യ ഗോ​വ​യും ഗു​ജ​റാ​ത്തും ഏ​റ്റു​മു​ട്ടും.

Tags:    
News Summary - Santosh Trophy Kerala Vs Kashmir Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.