അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ ന​ട​ക്കു​ന്ന സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​ന്ന് പു​റ​പ്പെ​ടു​ന്ന കേ​ര​ളം ടീം ​അം​ഗ​ങ്ങ​ൾ എ​റ​ണാ​കു​ളം അം​ബേ​ദ്‌​ക​ർ സ്റ്റേ​ഡി​യ​ത്തി​ൽ പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ൽ ചി​ത്രം: ബൈ​ജു കൊ​ടു​വ​ള്ളി

സന്തോഷ് ട്രോഫി: കേരള ടീം ഇന്ന് പുറപ്പെടും

കൊ​ച്ചി: ബു​ധ​നാ​ഴ്ച അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ ആ​രം​ഭി​ക്കു​ന്ന സ​ന്തോ​ഷ് ട്രോ​ഫി ഫൈ​ന​ൽ റൗ​ണ്ടി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി കേ​ര​ള ടീം ​ശ​നി​യാ​ഴ്ച പു​റ​പ്പെ​ടും. രാ​ത്രി​യാ​ണ് നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്ന് വി​മാ​ന​ത്തി​ൽ ടീം ​യാ​ത്ര തി​രി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 2.30ന്​ ​അ​സ​മു​മാ​യാ​ണ് നി​ജോ ഗി​ൽ​ബ​ർ​ട്ട് ന​യി​ക്കു​ന്ന കേ​ര​ള ടീ​മി​ന്‍റെ ആ​ദ്യ മ​ത്സ​രം. ജി. ​സ​ഞ്ജു​വാ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ. സ​തീ​വ​ൻ ബാ​ല​നാ​ണ് മു​ഖ്യ​പ​രി​ശീ​ല​ക​ൻ. കെ.​പി. അ​സീ​സ് സ​ഹ​പ​രി​ശീ​ല​ക​നും ഹ​ർ​ഷ​ൽ റ​ഹ്​​മാ​ൻ ഗോ​ൾ കീ​പ്പി​ങ് കോ​ച്ചു​മാ​ണ്.

മ​ല​പ്പു​റം ജി​ല്ല ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ. ​പി.​എം. സു​ധീ​ർ കു​മാ​ർ ആ​ണ് ടീം ​മാ​നേ​ജ​ർ. അ​രു​ണാ​ച​ൽ​പ്ര​ദേ​ശ്, ഗോ​വ, മേ​ഘാ​ല​യ, സ​ർ​വി​സ​സ്, അ​സം ടീ​മു​ക​ൾ ഉ​ൾ​പ്പെ​ട്ട എ ​ഗ്രൂ​പ്പി​ലാ​ണ് കേ​ര​ളം. 

Tags:    
News Summary - Santosh Trophy- Kerala team will leave on saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.