Posted On
date_range Updated On
date_range സന്തോഷ് ട്രോഫി: ബിബി തോമസ് കേരള പരിശീലകൻ
കൊച്ചി: നവംബറിൽ നടക്കുന്ന സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കുന്ന കേരള ടീമിന്റെ പരിശീലകനായി ബിബി തോമസിനെ നിയമിച്ചു. മുൻ അണ്ടർ-21 ഇന്ത്യൻ താരവും അണ്ടർ-16 ദേശീയ വനിത ടീമിന്റെ മുഖ്യപരിശീലകനുമാണ് ഇദ്ദേഹം. അടുത്തിടെ സൂപ്പർ ലീഗ് കേരളയുടെ കീഴിലുള്ള കാലിക്കറ്റ് എഫ്.സിയുടെ സഹപരിശീലകനായും നിയമിച്ചിരുന്നു.
തൃശൂർ സ്വദേശിയാണ്. കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ കായികവിഭാഗം മേധാവി ഹാരി ബെന്നിയാണ് സഹപരിശീലകൻ. കഴിഞ്ഞ വർഷം നടന്ന കേരള പ്രീമിയർ ലീഗിൽ സാറ്റ് തിരൂരിനെ ഫൈനലിൽ എത്തിക്കുകയും ഐ ലീഗ് തേഡ് ഡിവിഷനിലേക്ക് യോഗ്യത നേടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.