സൗഹൃദ മത്സരം: നേ​പ്പാ​ളി​നെ​തിരെ ഇ​ന്ത്യ​ക്ക്​ സ​മ​നി​ല

കാ​ഠ്​​മ​ണ്ഡു: നേ​പ്പാ​ളി​നെ​തി​രാ​യ സൗ​ഹൃ​ദ ഫു​ട്​​ബാ​ൾ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക്​ സ​മ​നി​ല. കാ​ഠ്​​മ​ണ്ഡു​വി​ലെ ദ​ശ​ര​ഥ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 1-1നാ​ണ്​ ഇ​രു​ടീ​മു​ക​ളും തു​ല്യ​ത​യി​ൽ പി​രി​ഞ്ഞ​ത്. 36ാം മി​നി​റ്റി​ൽ അ​ൻ​ജ​ൻ ബി​സ്​​ത​യി​ലൂ​ടെ നേ​പ്പാ​ൾ മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ ഒ​രു മ​ണി​ക്കൂ​ർ പി​ന്നി​ട​വെ അ​നി​രു​ദ്ധ്​ ഥാ​പ്പ​യാ​ണ്​ ഇ​ന്ത്യ​ക്ക്​ സ​മ​നി​ല സ​മ്മാ​നി​ച്ച​ത്.

സ്​​റ്റോ​പ്പ​ർ​ബാ​ക്ക്​ ചി​ൻ​ഗ്ല​ൻ​സ​ന സി​ങ്ങി​െൻറ പി​ഴ​വി​ൽ​നി​ന്നാ​ണ്​ നേ​പ്പാ​ളി​െൻറ ഗോ​ൾ പി​റ​ന്ന​ത്. ഗോ​ൾ​കീ​പ്പ​ർ ഗു​ർ​പ്രീ​ത്​ സി​ങ്​ സ​ന്ധു​വി​ന്​ അ​ല​ക്ഷ്യ​മാ​യി ചി​ൻ​ഗ്ല​ൻ​സ​ന ന​ൽ​കി​യ പാ​സ്​ പി​ടി​ച്ചെ​ടു​ത്ത്​ അ​ൻ​ജ​ൻ ബി​സ്​​ത സ്​​കോ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. 60ാം മി​നി​റ്റി​ൽ ക്യാ​പ്​​റ്റ​ൻ സു​നി​ൽ ഛേത്രി​യു​ടെ ഷോ​ട്ട്​ നേ​പ്പാ​ൾ ഗോ​ളി ത​ടു​ത്ത​പ്പോ​ൾ റീ​ബൗ​ണ്ടി​ൽ ഥാ​പ്പ ല​ക്ഷ്യം കാ​ണു​ക​യാ​യി​രു​ന്നു. 

Tags:    
News Summary - Nepal 1- 1 India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.