സ്​റ്റെർലിങ്ങിന്​ 100ാം പ്രീമിയർ ലീഗ് ഗോൾ​; സിറ്റിക്ക്​ ജയം

മാഞ്ചസ്​റ്റർ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ നിലവിലെ ജേതാക്കളായ മാഞ്ചസ്​റ്റർ സിറ്റി ജയവുമായി ഒന്നാം സ്ഥാനത്ത്​ തുടരുന്നു. 16ാം റൗണ്ടിൽ വോൾവർഹാംപ്​ടണിനെ 1-0ത്തിനാണ്​ സിറ്റി കീഴടക്കിയത്​. പെനാൽട്ടിയിൽനിന്ന്​ റഹീം സ്​റ്റെർലിങ്ങാണ്​ സ്​കോർ ചെയ്​തത്​. താരത്തിന്‍റെ 100ാം പ്രീമിയർ ലീഗ്​ ഗോളാണിത്​.

റൗൾ ജിമെനസ്​ ചുവപ്പുകാർഡ്​ കണ്ട്​ പുറത്തായതിനെ തുടർന്ന്​ പത്തു പേരുമായാണ്​ വോൾവ്​സ്​ രണ്ടാം പകുതി മുഴുവൻ കളിച്ചത്​.

മത്സരത്തിൽ ഗോൾകീപ്പർ എഡേഴ്​സൺ സിറ്റിക്കായി 100ാം ക്ലിൻഷീറ്റ്​ പൂർത്തിയാക്കി. സിറ്റിക്ക്​ 38 പോയൻറാണുള്ളത്​. 15 കളികളിൽ ലിവർപൂളിന്​ 34ഉം ചെൽസിക്ക്​ 33ഉം പോയൻറുണ്ട്​. 

Tags:    
News Summary - Manchester City Beat Wolves; Raheem Sterling scores 100th Premier League Goal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT