Posted On
date_range Updated On
date_range ഐ.എസ്.എൽ: കുതിപ്പ് തുടർന്ന് പഞ്ചാബ്
ന്യുഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ കുതിപ്പ് തുടർന്ന് പഞ്ചാബ് എഫ്.സി. ഹൈദരാബാദ് എഫ്.സിയെ 2-0ന് തോൽപ്പിച്ച പഞ്ചാബ് ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. എസ്വികേൽ വിദാലും (35ാം മിനിറ്റ്) ഫിലിപ് മജുർലാക്കുമാണ് (71) വിജയികൾക്കായി വലകുലുകുലുക്കിയത്.
ഹൈദരാബാദിനെതിരെ തുടക്കം മുതൽ പഞ്ചാബിനായിരുന്നു കളിയിൽ മുൻതൂക്കം. ഫ്രീകിക്കിലൂടെയായിരുന്നു ആദ്യ ഗോൾ. തകർപ്പൻ വലംകാലൻ ഷോട്ടിലൂടെയായിരുന്നു രണ്ടാം ഗോൾ. 78ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് ഹൈദരാബാദിന്റെ ലിയാണ്ടർ ഡി കുഞ്ഞ പുറത്തായി. മൂന്ന് കളികളിൽ നിന്ന് ഒമ്പത് പോയന്റുമായാണ് പഞ്ചാബ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.