Posted On
date_range Updated On
date_range സുനിൽ ഛേത്രിക്ക് ഇരട്ട ഗോൾ; ഹൈദരാബാദിനെ വീഴ്ത്തി ബംഗളൂരു
ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ.എസ്.എൽ) സീനിയർ താരം സുനിൽ ഛേത്രിയുടെ ഇരട്ട ഗോൾ മികവിൽ രണ്ടാം ജയവുമായി ബംഗളൂരു എഫ്.സി പോയന്റ് പട്ടികയിൽ ഒന്നാമതെത്തി. ഈ സീസണിലെ ആദ്യകളിക്കിറങ്ങിയ ഹൈദരാബാദ് എഫ്.സിയെ 3-0ന് തോൽപ്പിച്ചാണ് ബംഗളൂരു തുടർവിജയം നേടിയത്.
അഞ്ചാം മിനിറ്റിൽ രാഹുൽ ബെക്കെയാണ് ആദ്യഗോൾ നേടിയത്. 85ാം മിനിറ്റിൽ സുനിൽ ഛേത്രി പെനാൽറ്റി കിക്കിലൂടെ ലീഡുയർത്തി. ഇഞ്ച്വറി സമയത്ത് തകർപ്പൻ ഹെഡറിലൂടെയായിരുന്നു സൂപ്പർ താരത്തിന്റെ രണ്ടാം ഗോൾ. രണ്ട് കളികളിൽ നിന്ന് ആറ് പോയന്റാണ് ബംഗളൂരുവിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.