സൂറിച്: ഫിഫയെ വീണ്ടും പ്രതിസന്ധിയിലാക്കി അധ്യക്ഷൻ ജിയാനി ഇൻഫൻറിനോക്കെതിരായ ക്രിമിനൽ കേസ് നടപടി. മുൻ പ്രസിഡൻറ് സെപ് ബ്ലാറ്റർ പ്രതിയായ അഴിമതിക്കേസിൽ അന്വേഷണം നടത്തുന്ന സ്വിസ് അറ്റോണി മൈക്കൽ ലോബറുമായി രഹസ്യകൂടിക്കാഴ്ച നടത്തിയതാണ് ഇൻഫൻറിനോയെ കുരുക്കിയത്. 2016-17ൽ ഇരുവരും മൂന്നു തവണ കണ്ടുവെന്നാണ് സ്വിസ് ഫെഡറൽ കോടതിയുടെ കണ്ടെത്തൽ.
കൂടിക്കാഴ്ചക്കുപിന്നിൽ അവിഹിതമായ വല്ല ഇടപാടുമുണ്ടോയെന്ന് കണ്ടെത്താനാണ് ഇൻഫൻറിനോക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. അതേസമയം, അറ്റോണി ജനറൽ പദവിയിൽ നിന്നും മൈക്കൽ ലോബർ രാജിവെച്ചു.
ഇൻഫൻറിനോക്കെതിരെ കേസ് ചാർജ് ചെയ്ത പശ്ചാത്തലത്തിൽ അദ്ദേഹത്തിനെതിരെ ഫിഫ എത്തിക്സ് കമ്മിറ്റി നടപടി സ്വീകരിക്കണമെന്ന് മുൻ പ്രസിഡൻറ് ബ്ലാറ്റർ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഫിഫ ഇതുവരെ പ്രതികരിച്ചിട്ടില്ല. സമാന ആരോപണം നേരിടുേമ്പാൾ ഭരണസമിതി അംഗത്തെ ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയാണ് എത്തിക്്സ് കമ്മിറ്റിയുടെ പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.