പറന്ന് പറന്നൊരു കളി ; യുവേഫ ചാമ്പ്യൻസ് ലീഗ് ​േപ്ല ഓഫിൽ 5000 മൈൽ ചലഞ്ചുമായി കരബാഗ്-ന്യൂകാസിൽ

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് പ്രാഥമിക റൗണ്ടിലെ പോരാട്ടങ്ങൾ കഴിഞ്ഞ് കളി നോക്കൗട്ടിന്റെ ആവേശപ്പോരിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. ബാഴ്സലോണ, ചെൽസി, ആഴ്സനൽ, ബയേൺ, മാഞ്ചസ്റ്റർ സിറ്റി ഉൾപ്പെടെ എട്ട് ടീമുകൾ നേരിട്ട് നോക്കൗട്ടിൽ ഇടം നേടിയപ്പോൾ, റയൽ മഡ്രിഡ്, പി.എസ്.ജി, അത്‍ലറ്റികോ, ഉൾപ്പെടെ 16 ടീമുകൾ ​​േപ്ല ഓഫിലെ ഭാഗ്യ പരീക്ഷണവും കടന്ന് നോക്കൗട്ടിൽ കളിക്കാനുള്ള കാത്തിരിപ്പിലാണ്. ​

​േപ്ല ഓഫ് ഉൾപ്പെടെ മത്സരങ്ങളുടെ നറുക്കെടുപ്പ് കഴിഞ്ഞ ദിവസം പൂർത്തിയായപ്പോൾ, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുനൈറ്റഡും അസർബൈജാനിൽ നിന്നുള്ള കരബാഗും തമ്മിലെ മത്സരമാണ് ശ്രദ്ധേയം. ഹോം, എവേ അടിസ്ഥാനത്തിൽ ഫെബ്രുവരി 17നും 25നുമായി രണ്ട് പാദങ്ങളിലായി നടക്കുന്ന ​േപ്ല ഓഫിലെ മത്സരങ്ങൾ കളിക്കാനായി ഇരു ടീമുകളും പറ​​ന്നെത്തേണ്ട ദൂരം തന്നെ സവിശേഷത.

അസർബൈജാനിലെ ബാകുവിലാണ് രാജ്യത്തെ മുൻനിര ക്ലബായ കരബാഗ് എഫ്.കെയുടെ കളിത്തട്ട്. അവിടെ നിന്നും യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഭാഗമായി മികച്ച പ്രകടനം കാഴ്ചവെച്ചാണ് ടീം മികച്ച 24 ടീമുകളിൽ ഒന്നായി ​േപ്ല ഓഫിന് യോഗ്യത നേടിയത്. പ്രാഥമിക റൗണ്ടിൽ തങ്ങളുടെ അവസാന മത്സരം കളിക്കാനായി ബാകുവിൽ നിന്നും 2500ലേറെ മൈൽ പറന്ന് ലണ്ടനിലെ ആൻഫീൽഡിലെത്തി ദിവസങ്ങൾക്കകമാണ് വീണ്ടും നോക്കൗട്ടിലെ ആദ്യ കടമ്പയിൽ വീണ്ടും ലണ്ടനിലേക്ക് പറക്കുന്നത്.

യൂറോപ്യൻ വൻകരയിലെ രണ്ടറ്റങ്ങളിലുള്ള രാജ്യങ്ങളിലെ ക്ലബുകൾ തമ്മിലുള്ള പോരാട്ടമായി മാറുകയാണ് കരബാഗും ന്യൂകാസിലും തമ്മിലെ മത്സരം.

ഫെബ്രുവരി 18ന് ബാകുവിലാണ് ആദ്യ മത്സരം. 24ന് ന്യൂകാസിലി​ന്റെ വേദിയിൽ രണ്ടാം മത്സരവും അരങ്ങേറും. ​നോക്കൗട്ട് ടിക്കറ്റിനായി ഇരു ടീമുകളും ഒരാഴ്ചക്കിടെ പറക്കേണ്ടത് ഓരോ ദിശയിലേക്കും 5000 മൈൽ ദൂരം...! ഒരു വശത്തേക്ക് 2500 മൈലിലേറെ ദൂരം പറക്കുമ്പോൾ, റൗണ്ട് ട്രിപ്പിൽ 5000 കടക്കും.

ഫ്രഞ്ച് ക്ലബുകായ മൊണാകോയും പി.എസ്.ജിയുമാണ് ഒരു മത്സരം. ലീഗ് പട്ടികയിൽ ഒരു പോയന്റ് വ്യത്യാസത്തിൽ ഒമ്പതിലേക്ക് പിന്തള്ളപ്പെട്ടാണ് റയൽ മഡ്രിഡ് ​േപ്ല ഓഫിൽ കളിക്കേണ്ടി വന്നത്. ബെൻഫികക്കെതിരെയാണ് റയലി​ന്റെ മത്സരങ്ങൾ.

ആഴ്സനൽ, ബയേൺ മ്യുണിക്, ലിവർപൂൾ, ടോട്ടൻഹാം, ബാഴ്സലോണ, ചെൽസി, സ്​പോർട്ടിങ്, മാഞ്ചസ്റ്റർ സിറ്റി എന്നീ നാല് ടീമുകൾ നേരിട്ട് പ്രീക്വാർട്ടറിൽ ഇടം നേടിയിരുന്നു.

നോക്കൗട്ട് ​േപ്ല ഓഫ് ഇങ്ങനെ

  • മൊണാകോ x പി.എസ്.ജി
  • ഗലറ്റസറായ് x യുവന്റസ്
  • ബെൻഫിക x റയൽ മഡ്രിഡ്
  • ബൊറൂസിയ ഡോർട്മുണ്ട് x അറ്റ്ലാന്റ
  • കരബാഗ് x ന്യൂകാസിൽ യുനൈറ്റഡ്
  • ക്ലബ് ബ്രൂജ് x അത്‍ലറ്റികോ മഡ്രിഡ്
  • ബോഡോ ഗ്ലിറ്റ് x ഇന്റർ മിലാൻ
  •  ഒളിമ്പിയാകോസ് x ബയർ ലെവർകൂസൻ
Tags:    
News Summary - Newcastle face a 5,000 mile round trip to face Qarabag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.