ഒളിമ്പിക്സ് ഫുട്ബാൾ: ബ്രസീൽ-സ്പെയിൻ ഫൈനൽ നാളെ
ടോക്യോ: ഒളിമ്പിക്സ് പുരുഷ ഫുട്ബാൾ കലാശപ്പോരിൽ ശനിയാഴ്ച ലാറ്റിനമേരിക്കൻ കരുത്തരായ ബ്രസീൽ സ്പെയിനിനെ നേരിടും. ഇന്ത്യൻ സമയം വൈകീട്ട് അഞ്ചിനാണ് മത്സരം. നിലവിലെ സ്വർണ മെഡലുകാരായ കാനറിപ്പട മെക്സികോയെ ഷൂട്ടൗട്ടിൽ മറികടന്നാണ് ഫൈനലിലെത്തിയത്. യൂറോ കപ്പിൽ കളിച്ച ആറു താരങ്ങളുമായി സ്വർണം വെട്ടിപ്പിടിക്കാനെത്തിയ സ്പെയിൻ ആതിഥേയരായ ജപ്പാനെ ഒരു ഗോളിന് തോൽപിച്ചാണ് ഫൈനലിലേക്ക് മുന്നേറിയത്.
ഇരു ടീമുകളും രണ്ടാം സ്വർണം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. ഇന്ത്യൻ സമയം വൈകീട്ട് അഞ്ചിനാണ് മത്സരം.വെള്ളിയാഴ്ച നടന്ന വനിത ഫുട്ബാൾ ഫൈനലിൽ സ്വീഡനെ ഷൂട്ടൗട്ടിൽ 3-2ന് തോൽപിച്ച് കാനഡ കന്നി ഒളിമ്പിക്സ് സ്വർണം നേടി. നിശ്ചിത സമയത്തും അധിക സമയത്തും കളി 1-1ന് അവസാനിച്ചതോടെയാണ് വിധിനിർണയം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
സ്റ്റിന ബ്ലാക്സ്റ്റിനിയസ് (34) നേടിയ ഗോളിൽ മുന്നിലെത്തിയ സ്വീഡനെ 68ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ജെസ്സി ഫ്ലെമിങ് ലക്ഷ്യത്തിലെത്തിച്ചതോടെയാണ് കാനഡ ഒപ്പമെത്തിയത്. കഴിഞ്ഞ രണ്ട് ഒളിമ്പിക്സിലും കാനഡക്ക് വെങ്കലമായിരുന്നു. പുരുഷ വെങ്കല പോരാട്ടത്തിൽ ആതിഥേയരായ ജപ്പാനെ മെക്സികോ 3-1ന് തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.