മൊണോക്കോയെ തകർത്ത്​ വീണ്ടും ഫ്രഞ്ച്​ കപ്പ്​ കിരീടം നേടി പി.എസ്​.ജി

പാരീസ്​: മൊണോക്കോ​യെ 2-0ത്തിന്​ തകർത്ത്​ വീണ്ടും ഫ്രഞ്ച്​ കപ്പ്​ കീരിടം നേടി പി.എസ്​.ജി. മൗറോ ഇക്കാർഡി(19), എംബാപ്പ(81) എന്നിവരാണ്​ പി.എസ്​.ജിക്കായി ഗോളുകൾ നേടിയത്​.

കഴിഞ്ഞ ഏഴ്​ സീസണുകൾക്കിടെ ആറ്​ ഫ്രഞ്ച്​ കപ്പ്​ കിരീടങ്ങളും പി.എസ്​.ജിയാണ്​ സ്വന്തമാക്കിയത്​. 2015ന്​ ശേഷം എല്ലാ സീസണുകളിലും അവർ ഫൈനലിലെത്തി. കോച്ച്​ മൗറീഷ്യോ പോച്ചെലിനോക്ക്​ കീഴിലുള്ള രണ്ടാം കിരീട നേട്ടമാണ്​ പി.എസ്​.ജിയുടേത്​.

ജനുവരിയിൽ ചാമ്പ്യൻസ്​ ട്രോഫി കിരീടം നേടിയതും പൊച്ചെല്ലിനോയുടെ കീഴിലാണ്​. വലിയൊരു ടീമിന്‍റെ പ്രവർത്തനമാണ്​ ടീമിനെ കിരീട നേട്ടത്തിലെത്തിച്ചതെന്നും പിന്തുണച്ച ആരാധകർക്ക്​ നന്ദി രേഖപ്പെടുത്തുകയാണെന്നും പി.എസ്​.ജി താരം എംബാപ്പ പറഞ്ഞു.

Tags:    
News Summary - French Cup: Mauro Icardi, Kylian Mbappe score to help PSG beat Monaco in final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.