ലമീൻ യമാൽ, ഡാർവിൻ നൂനസ്, സാലിം അൽ ദൗസരി, ഫെർണാണ്ടോ മുസ്ലേര, ലൂയി സുവാരസ്

സുവാരസിന്റെ മാപ്പ്, മുസ്ലേരയുടെ മടക്കം; ഉറുഗ്വായിയുടെ കാത്തിരിപ്പ്

ഉ​റു​ഗ്വാ​യി​യു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഗോ​ൾ​വേ​ട്ട​ക്കാ​ര​നാ​ണ് ലൂ​യി സു​വാ​ര​സ്. ആ​ധു​നി​ക ഫു​ട്ബാ​ളി​ൽ ഡീ​ഗോ ഫോ​ർ​ലാ​നും എ​ഡി​ൻ​സ​ൻ ക​വാ​നി, ഡീ​ഗോ ഗോ​ഡി​ൻ, ഫെ​ർ​ണാ​ണ്ടോ മു​സ്ലേ​ര എ​ന്നി​വ​ര​ട​ക്ക​മു​ള്ള ഉ​റു​ഗ്വാ​യി​യു​ടെ സു​വ​ർ​ണ ത​ല​മു​റ​യു​ടെ പ്ര​തി​നി​ധി. ക​ഴി​ഞ്ഞ​മാ​സം സു​വാ​ര​സ് ന​ട​ത്തി​യ ഒ​രു മാ​പ്പ് പ​റ​ച്ചി​ലും അ​തി​ന് കോ​ച്ച് മാ​ർ​സ​ലോ ബി​യ​ൽ​സ ക​ഴി​ഞ്ഞ​ദി​വ​സം ന​ൽ​കി​യ മ​റു​പ​ടി​യും ഫു​ട്ബാ​ൾ ലോ​ക​ത്ത് ച​ർ​ച്ച​യാ​യി​രു​ന്നു. 2024 സെ​പ്റ്റം​ബ​റി​ൽ അ​ന്താ​രാ​ഷ്ട്ര ഫു​ട്ബാ​ളി​ൽ​നി​ന്ന് വി​ര​മി​ച്ച സു​വാ​ര​സ്, പ​ക്ഷേ അ​വ​സ​രം ല​ഭി​ച്ചാ​ൽ ലോ​ക​ക​പ്പ് ക​ളി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് മേ​യി​ൽ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. മു​മ്പ് കോ​ച്ച് ബി​യ​ൽ​സ​ക്കെ​തി​രെ ന​ട​ത്തി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം മാ​പ്പ് പ​റ​യു​ക​യും ചെ​യ്തു. 39 വ​യ​സ്സു​ള്ള സു​വാ​ര​സ് മേ​ജ​ർ സോ​ക്ക​ർ ലീ​ഗി​ൽ ഇ​ന്റ​ർ മ​യാ​മി​ക്കാ​യി ഇൗ ​സീ​സ​ണി​ൽ 11 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ആ​റു ഗോ​ളും ഒ​രു അ​സി​സ്റ്റും അ​ക്കൗ​ണ്ടി​ലാ​ക്കി​യി​ട്ടു​ണ്ട്. ത​ന്റെ പ്ര​ഫ​ഷ​ന​ൽ ക​രി​യ​റി​ലെ 600ാമ​ത് ഗോ​ൾ എ​ന്ന നാ​ഴി​ക​ക്ക​ല്ലും അ​ടു​ത്തി​ടെ പി​ന്നി​ട്ടു. ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ, ല​യ​ണ​ൽ മെ​സ്സി, റോ​ബ​ർ​ട്ട് ലെ​വ​ൻ​ഡോ​വ്സ്കി എ​ന്നി​വ​ർ​ക്കൊ​പ്പം നി​ല​വി​ൽ ഫു​ട്ബാ​ളി​ൽ സ​ജീ​വ​മാ​യു​ള്ള മി​ക​ച്ച അ​ഞ്ച് ഗോ​ൾ​വേ​ട്ട​ക്കാ​രി​ൽ ഒ​രാ​ളാ​ണ് അ​ദ്ദേ​ഹം.

പ്രാ​യ​ക്കൂ​ടു​ത​ലും കാ​ൽ​മു​ട്ടി​ലെ പ​രി​ക്കും കാ​ര​ണം പ​ല മ​ത്സ​ര​ങ്ങ​ളി​ലും പ​ക​ര​ക്കാ​ര​നാ​യാ​ണ് ഇ​റ​ങ്ങേ​ണ്ടി വ​രു​ന്ന​തെ​ങ്കി​ലും കു​റ​ഞ്ഞ മി​നി​റ്റു​ക​ളി​ൽ വ​ള​രെ ഉ​യ​ർ​ന്ന ഗോ​ൾ ശ​രാ​ശ​രി​യാ​ണ് സു​വാ​ര​സി​ന്റേ​ത്. സം​ഗ​തി ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും ടീ​മി​ലേ​ക്ക് സു​വാ​ര​സി​നെ കോ​ച്ച് മ​ട​ക്കി​വി​ളി​ച്ചി​ല്ല. പ​ക്ഷേ, 2024ൽ ​അ​ന്താ​രാ​ഷ്ട്ര ഫു​ട്ബാ​ളി​ൽ​നി​ന്ന് വി​ര​മി​ച്ച മ​റ്റൊ​രു 39 കാ​ര​നെ 26 അം​ഗ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഗോ​ൾ കീ​പ്പ​ർ ഫെ​ർ​ണാ​ണ്ടോ മു​സ്ലേ​ര​യെ! നാ​ലു ലോ​ക​ക​പ്പ് ക​ളി​ച്ച മു​സ്ലേ​ര​യു​ടെ പ​രി​ച​യ സ​മ്പ​ത്ത് ബാ​റി​ന് കീ​ഴി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണ് കോ​ച്ചി​ന്റെ നീ​ക്കം. സു​വാ​ര​സി​നെ ഒ​ഴി​വാ​ക്കി​യ​ത് ടീ​മി​ന്റെ ത​ന്ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണെ​ന്നും അ​ദ്ദേ​ഹം മാ​പ്പു​പ​റ​യേ​ണ്ട കാ​ര്യ​മൊ​ന്നു​മി​ല്ലെ​ന്നാ​യി​രു​ന്നു ബി​യ​ൽ​സ​യു​ടെ മ​റു​പ​ടി. പ​ഴ​യ പ​ട​ക്കു​തി​ര​ക​ളാ​യ ഉ​റു​ഗ്വാ​യ്, 1930ൽ ​പ്ര​ഥ​മ ലോ​ക​ക​പ്പി​ൽ അ​ർ​ജ​ന്റീ​ന​യെ​യും, 1950 ൽ ‘​മാ​റ​ക്കാ​ന ദു​ര​ന്ത’​ത്തി​ലൂ​ടെ ബ്ര​സീ​ലി​നെ​യും വീ​ഴ്ത്തി കി​രീ​ടം നേ​ടി​യെ​ങ്കി​ലും പി​ന്നീ​ടൊ​രു ഫൈ​ന​ൽ പ്ര​വേ​ശം സ്വ​പ്നം മാ​ത്ര​മാ​യി. 75 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം ഉ​റു​ഗ്വാ​യ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത് പു​തി​യ ഗോ​ൾ​വേ​ട്ട​ക്കാ​ര​ൻ ലി​വ​ർ പൂ​ൾ സ്ട്രൈ​ക്ക​ർ ഡാ​ർ​വി​ൻ നൂ​ന​സ്, റ​യ​ൽ മ​ഡ്രി​ഡ് താ​രം ഫെ​ഡെ വാ​ൽ​വെ​ർ​ഡെ, ബാ​ഴ്സ​ലോ​ണ പ്ര​തി​രോ​ധ താ​രം റൊ​ണാ​ൾ​ഡ് അ​രാ​ഹോ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മി​ക​ച്ച യു​വ​ത​ല​മു​റ​യു​മാ​യാ​ണ്.

യൂ​റോ​പ്യ​ൻ ശൈ​ലി​യി​ലു​ള്ള അ​തി​വേ​ഗ പ്ര​സി​ങ് ടീ​മാ​യി ഉ​റു​ഗ്വാ​യ് മാ​റി​യി​രി​ക്കു​ന്നു. ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​മാ​യ ഉ​റു​ഗ്വാ​യ്-​സ്പെ​യി​ൻ പോ​രാ​ട്ട​മാ​കും ഗ്രൂ​പ് ചാ​മ്പ്യ​ന്മാ​രെ നി​ശ്ച​യി​ക്കു​ക. ഈ ​ഗ്രൂ​പ്പി​ലെ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​ർ നോ​ക്കൗ​ട്ടി​ൽ അ​ർ​ജ​ന്റീ​ന ഉ​ൾ​പ്പെ​ടു​ന്ന ഗ്രൂ​പ് ജെ​യി​ലെ ടീ​മു​ക​ളെ​യാ​ണ് നേ​രി​ടേ​ണ്ടി വ​രു​ക. അ​തി​നാ​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ൽ അ​ർ​ജ​ന്റീ​ന​യെ നേ​രി​ടേ​ണ്ടി വ​ന്നേ​ക്കാ​മെ​ന്ന​തി​നാ​ൽ ഒ​ന്നാം സ്ഥാ​ന​ത്തി​നാ​യി സ്പെ​യി​നും ഉ​റു​ഗ്വാ​യി​യും ത​മ്മി​ലെ പോ​രാ​ട്ടം തീ​പാ​റും. പ്ര​തീ​ക്ഷ​ക​ളു​ടെ അ​മി​ത ഭാ​ര​വു​മാ​യാ​ണ് താ​ര​ത്തി​ള​ക്ക​ത്താ​ൽ സ​മ്പ​ന്ന​മാ​യ സ്​​പെ​യി​നി​ന്റെ വ​ര​വ്. മു​ന്നേ​റ്റ​ത്തി​ൽ ബാ​ഴ്സ​ലോ​ണ​യു​ടെ സൂ​പ്പ​ർ താ​രം ല​മീ​ൻ യ​മാ​ൽ, നി​ക്കോ വി​ല്യം​സ്, മി​ഡ്ഫീ​ൽ​ഡി​ലെ എ​ൻ​ജി​നു​ക​ളാ​യ റോ​ഡ്രി, പെ​ഡ്രി, ഒ​ൽ​മോ, പ്ര​തി​രോ​ധ​ത്തി​ൽ ല​പോ​ർ​ട്ട എ​ന്നി​വ​ര​ട​ങ്ങു​ന്ന ലോ​കോ​ത്ത​ര ടീം. ​പ​ന്ത​ട​ക്ക​ത്തി​ലും വേ​ഗ​ത​യേ​റി​യ പാ​സി​ങ്ങി​ലും അ​റ്റാ​ക്കി​ലും മി​ക​ച്ചു​നി​ൽ​ക്കു​ന്ന ടീം. ​എ​ന്നാ​ൽ, യ​മാ​ലി​നേ​റ്റ പ​രി​ക്കു​മൂ​ലം ഗ്രൂ​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ക്കാ​നാ​വു​മോ എ​ന്ന​ത് ആ​രാ​ധ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. 2010ൽ ​ടി​കി ടാ​ക്ക ശൈ​ലി​യി​ൽ ലോ​ക​ത്തെ അ​മ്പ​ര​പ്പി​ച്ച് ക​പ്പ​ടി​ച്ച സ്​​പെ​യി​നി​ന് ഇ​ത്ത​വ​ണ​യും കി​രീ​ട​മു​യ​ർ​ത്താ​നു​ള്ള ശേ​ഷി​യു​ണ്ട്.

ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ൽ അ​ർ​ജ​ന്റീ​ന​യെ അ​ട്ടി​മ​റി​ച്ച് ലോ​ക​ത്തെ ഞെ​ട്ടി​ച്ച സൗ​ദി അ​റേ​ബ്യ, പ​ശ്ചി​മേ​ഷ്യ​ൻ ഫു​ട്ബാ​ളി​ലെ ഏ​റ്റ​വും ക​രു​ത്ത​രാ​യ ടീ​മാ​ണ്. എ​ന്നാ​ൽ, ഏ​ഷ്യ​ൻ ക​പ്പി​ലെ​യും ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളി​ലെ​യും ഫോം ​വി​ല​യി​രു​ത്തു​മ്പോ​ൾ ടീ​മി​ന്റെ സ്ഥി​ര​ത ചോ​ദ്യ​ചി​ഹ്ന​മാ​ണ്. സ​മീ​പ​കാ​ല​ത്ത് പ​രി​ശീ​ല​ക​രി​ൽ വ​ന്ന മാ​റ്റ​ങ്ങ​ളും മു​ൻ​നി​ര സ്ട്രൈ​ക്ക​ർ​മാ​രു​ടെ ഫോ​മി​ല്ലാ​യ്മ​യും പ്ര​ക​ട​ന​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കും. സൂ​പ്പ​ർ താ​ര​വും ക്യാ​പ്റ്റ​നു​മാ​യ സാ​ലിം അ​ൽ ദൗ​സ​രി​യി​ലാ​ണ് സൗ​ദി പ്ര​തീ​ക്ഷ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. പു​തു​മു​ഖ​ങ്ങ​ളാ​ണ് ആ​ഫ്രി​ക്ക​ൻ പ്ര​തി​നി​ധി​ക​ളാ​യ ‘ബ്ലൂ ​ഷാ​ർ​ക്സ്’ എ​ന്ന വി​ളി​പ്പേ​രു​ള്ള കേ​പ് വെ​ർ​ദെ. പ്ര​തി​രോ​ധ​ത്തി​ലൂ​ന്നി​യു​ള്ള കൗ​ണ്ട​ർ അ​റ്റാ​ക്കി​ങ് ശൈ​ലി​യു​ള്ള ടീം. ​കേ​പ് വെ​ർ​ദെ വം​ശ​ജ​രാ​യി പോ​ർ​ചു​ഗ​ൽ, ഫ്രാ​ൻ​സ്, നെ​ത​ർ​ല​ൻ​ഡ്സ് തു​ട​ങ്ങി​യ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന മി​ക​ച്ച താ​ര​ങ്ങ​ളു​മാ​യാ​ണ് മു​ൻ​ക്യാ​പ്റ്റ​നും കോ​ച്ചു​മാ​യ ബു​ബി​സ്റ്റ ശ​ക്ത​മാ​യ ടീ​മി​നെ വാ​ർ​ത്തെ​ടു​ത്ത​ത്. ആ​ഫ്രി​ക്ക​ൻ യോ​ഗ്യ​താ റൗ​ണ്ടി​ൽ ക​രു​ത്ത​രാ​യ കാ​മ​റൂ​ൺ, അം​ഗോ​ള തു​ട​ങ്ങി​യ വ​മ്പ​ന്മാ​രെ അ​ട്ടി​മ​റി​ച്ച് ഗ്രൂ​പ് ചാ​മ്പ്യ​ന്മാ​രാ​യ കേ​പ് വെ​ർ​ദെ ചെ​റി​യ മീ​ന​ല്ലെ​ന്ന് സാ​രം.

Tags:    
News Summary - Suarez's farewell, Muslera's return; Uruguay's anticipation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.