സ​ണ്ണാ​ണ് സ്റ്റാ​ർ;സ​ണ്ണി​ന് വി​ട​വാ​ങ്ങ​ലി​ന്റെ കൊ​റി​യ​ൻ ഗീ​ത​മൊ​രു​ങ്ങു​ന്നു

ക​ള​ത്തി​ൽ ഏ​റ്റ​വും അ​ച്ച​ട​ക്ക​മു​ള്ള ടീ​മാ​ണ് ദ​ക്ഷി​ണ കൊ​റി​യ. പ്ര​ശ​സ്ത​മാ​യ ബി.​ടി.​എ​സ് ആ​ൽ​ബ​ങ്ങ​ളി​ലെ ഗാ​ന​ങ്ങ​ൾ പോ​ലെ മ​നോ​ഹ​ര​മാ​യ താ​ള​പ്പൊ​രു​ത്തം പ്ര​ക​ടി​പ്പി​ക്കു​ന്ന ടീം. ​വേ​ഗ​ത​യു​ടെ ബീ​റ്റു​ക​ളും അ​ച്ച​ട​ക്ക​ത്തി​ന്റെ കോ​റി​യോ​ഗ്ര​ഫി​യും ചേ​രു​ന്ന ഒ​രു ഫു​ട്ബാ​ൾ സിം​ഫ​ണി അ​വ​ർ മൈ​താ​ന​ത്തു തീ​ർ​ക്കു​ന്നു. മ​ധ്യ​നി​ര​യി​ൽ മെ​ല​ഡി പോ​ലെ ശാ​ന്ത​വും കൗ​ണ്ട​ർ അ​റ്റാ​ക്കു​ക​ളി​ൽ അ​ത് ഹൈ-​എ​ന​ർ​ജി റാ​പ്പ് സം​ഗീ​തം പോ​ലെ ആ​ക്ര​മ​ണോ​ത്സു​ക​വു​മാ​യി മാ​റു​ന്നു. ഏ​ഷ്യ​ൻ ഫു​ട്ബാ​ളി​ന് ലോ​ക​ക​പ്പി​ൽ മേ​ൽ​വി​ലാ​സം തീ​ർ​ത്ത ദ​ക്ഷി​ണ കൊ​റി​യ ഇ​ത്ത​വ​ണ വീ​ണ്ടും പോ​രി​നി​റ​ങ്ങു​മ്പോ​ൾ പ്ര​തീ​ക്ഷ​ക​ളേ​റെ​യാ​ണ്. 1954ൽ ​ലോ​ക​ക​പ്പി​ൽ പ​ന്തു​ത​ട്ടി​ത്തു​ട​ങ്ങി​യ തേ​ഗൂ​ക് വാ​രി​യേ​ഴ്സി​ന്റെ 12ാം ലോ​ക​ക​പ്പാ​ണി​ത്. 1986 മു​ത​ൽ ഈ ​ടൂ​ർ​ണ​മെ​ന്റ​ട​ക്കം തു​ട​ർ​ച്ച​യാ​യി 11 ത​വ​ണ ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി​യ ഏ​ഷ്യ​യി​ലെ ഏ​ക ടീം. 2002 ​ലോ​ക​ക​പ്പി​ൽ ഇ​റ്റ​ലി, സ്പെ​യി​ൻ, പോ​ർ​ചു​ഗ​ൽ തു​ട​ങ്ങി​യ വ​മ്പ​ന്മാ​രെ വീ​ഴ്ത്തി സെ​മി ഫൈ​ന​ലി​ൽ വ​രെ എ​ത്തി​യ അ​ട്ടി​മ​റി​യു​ടെ ഉ​ജ്ജ്വ​ല ഏ​ടു​ക​ളും ച​രി​ത്ര​ത്തി​ലു​ണ്ട്.

യൂ​റോ​പ്പി​ലെ വ​മ്പ​ൻ ക്ല​ബു​ക​ളി​ൽ ക​ളി​ക്കു​ന്ന ലോ​കോ​ത്ത​ര താ​ര​ങ്ങ​ളാ​ൽ സ​മ്പ​ന്ന​മാ​ണ് ദ​ക്ഷി​ണ കൊ​റി​യ​ൻ നി​ര. ഏ​ഷ്യ​ൻ ഫു​ട്ബാ​ൾ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന ക്യാ​പ്റ്റ​ൻ സ​ൺ ഹ്യൂ​ങ് മി​ൻ ന​യി​ക്കു​ന്ന ടീ​മി​ൽ ബ​യേ​ൺ മ്യൂ​ണി​ക് താ​രം കിം ​മി​ൻ ജെ, ​പി.​എ​സ്.​ജി താ​രം ലീ ​കാ​ങ് ഇ​ൻ, പ്രീ​മി​യ​ർ ലീ​ഗി​ൽ പ​രി​ച​യ​സ​മ്പ​ത്തു​ള്ള ഹ്വാ​ങ് ഹീ ​ചാ​ൻ എ​ന്നി​വ​ര​ട​ക്ക​മു​ള്ള വ​ൻ താ​ര​ങ്ങ​ളു​ണ്ട്. നാ​ലാം ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന ഇ​തി​ഹാ​സ താ​രം സ​ൺ ഹ്യൂ​ങ് മി​ൻ ഇ​ത് ത​ന്റെ അ​വ​സാ​ന ലോ​ക​ക​പ്പാ​യേ​ക്കു​മെ​ന്ന സൂ​ച​ന ന​ൽ​കി​ക്ക​ഴി​ഞ്ഞു. മി​ന്നി​ന് മി​ന്നും വി​ട​വാ​ങ്ങ​ലൊ​രു​ക്കാ​നാ​വും കൊ​റി​യ​യു​ടെ ശ്ര​മം. എ ​ഗ്രൂ​പ്പി​ൽ ആ​തി​ഥേ​യ​രാ​യ മെ​ക്സി​കോ​ക്ക് ക​ടു​ത്ത വെ​ല്ലു​വി​ളി ദ​ക്ഷി​ണ കൊ​റി​യ​യി​ൽ​നി​ന്നു​ത​ന്നെ​യാ​വും. ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ചെ​ക്ക് റി​പ്പ​ബ്ലി​ക്കു​മാ​ണ് ഗ്രൂ​പ്പി​ലെ മ​റ്റം​ഗ​ങ്ങ​ൾ.

1930ൽ ​ന​ട​ന്ന ആ​ദ്യ ലോ​ക​ക​പ്പ് മു​ത​ൽ ഇ​തു​വ​രെ 17 ടൂ​ർ​ണ​മെ​ന്റി​ൽ മാ​റ്റു​ര​ച്ച ടീ​മാ​ണ് മെ​ക്സി​കോ. ഏ​റ്റ​വും കൂ​ടു​ത​ൽ ലോ​ക​ക​പ്പു​ക​ളി​ൽ പ​ങ്കെ​ടു​ത്ത രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ബ്ര​സീ​ൽ (22), ജ​ർ​മ​നി (20), അ​ർ​ജ​ന്റീ​ന (19), ഇ​റ്റ​ലി (18) എ​ന്നി​വ​ക്കു പി​ന്നി​ൽ മെ​ക്സി​കോ​യു​ണ്ട്. പാ​ര​മ്പ​ര്യ​മേ​റെ​​യു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ഒ​രു കി​രീ​ട​മി​ല്ല എ​ന്ന​താ​ണ് ദു​ര്യോ​ഗം. ലോ​ക​ക​പ്പ് വ​രു​മ്പോ​ൾ കി​ല്ല​ർ പെ​ർ​ഫോ​മ​ൻ​സ് പു​റ​ത്തെ​ടു​ക്കു​ന്ന മെ​ക്സി​കോ​യു​ടെ ‘വേ​ൾ​ഡ് ക​പ്പ് ഹീ​റോ’ ഗി​ല്ല​ർ​മോ ഒ​ച്ചാ​വോ ഇ​ത്ത​വ​ണ അ​ന്തി​മ ടീ​മി​ലു​ണ്ട്.

യൂ​റോ​പ്യ​ൻ യോ​ഗ്യ​താ റൗ​ണ്ടി​ലെ ക​ടു​ത്ത പോ​രാ​ട്ട​ങ്ങ​ൾ അ​തി​ജീ​വി​ച്ച് പ്ലേ ​ഓ​ഫ് ക​ട​മ്പ ക​ട​ന്നാ​ണ് ചെ​ക് റി​പ്പ​ബ്ലി​ക് (ചെ​ക്കി​യ) ടീ​മി​ന്റെ വ​ര​വ്. യൂ​റോ​പ്യ​ൻ ലീ​ഗു​ക​ളി​ൽ ക​ളി​ക്കു​ന്ന മി​ക​ച്ച ശാ​രീ​രി​ക​ക്ഷ​മ​ത​യു​ള്ള താ​ര​ങ്ങ​ൾ ടീ​മി​ലു​ണ്ട്. ക​ണി​ശ​മാ​യ പ്ര​തി​രോ​ധ​വും ഫി​സി​ക്ക​ൽ ഗെ​യി​മും സെ​റ്റ് പീ​സു​ക​ളി​ലെ മി​ക​വു​മാ​ണ് കൈ​മു​ത​ൽ. മെ​ക്സി​കോ​യു​ടെ​യും കൊ​റി​യ​യു​ടെ​യും ര​ണ്ടാം റൗ​ണ്ട് പ്ര​തീ​ക്ഷ​ക​ൾ​ക്കു​മേ​ൽ സ​മ്മ​ർ​ദ​മേ​റ്റാ​ൻ ചെ​ക്കി​യ​യു​ടെ സാ​ന്നി​ധ്യം ത​ന്നെ ധാ​രാ​ളം. 2010നു​ശേ​ഷം ആ​ദ്യ​മാ​യി ലോ​ക​ക​പ്പ് ഫൈ​ന​ൽ ഘ​ട്ട​ത്തി​ലെ​ത്തു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക ഗ്രൂ​പ്പി​ലെ അ​ണ്ട​ർ​ഡോ​ഗ്സ് ആ​ണ്. സ​മ്മ​ർ​ദ​ങ്ങ​ളി​ല്ലാ​തെ ക​ളി​ക്കാ​ൻ ക​ഴി​യു​ന്ന ടീം. ​വേ​ഗ​ത​യും അ​പ്ര​തീ​ക്ഷി​ത മു​ന്നേ​റ്റ​ങ്ങ​ളു​മാ​ണ് ശൈ​ലി. മു​ൻ​കാ​ല​ങ്ങ​ളി​ൽ ഫ്രാ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​മ്പ​ന്മാ​രെ അ​ട്ടി​മ​റി​ച്ച ച​രി​ത്ര​മു​ള്ള ടീ​മി​ന്, ഒ​രു അ​ട്ടി​മ​റി​യി​ലൂ​ടെ ഗ്രൂ​പ്പി​ലെ പോ​യ​ന്റ് നി​ല മാ​റ്റി​മ​റി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്. 

Tags:    
News Summary - Son is the star; A Korean farewell song is being prepared for Son.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.