അ​മേ​രി​ക്ക​യി​ലെ സാന്താ ബാർബയിൽ അ​വ​സാ​ന​ഘ​ട്ട പ​രി​ശീ​ല​നത്തിലേർപ്പെട്ട ഖത്തരി താരങ്ങൾ

ഒ​രു​ങ്ങി ഖ​ത്ത​ർ സ്ക്വാ​ഡ്; അ​ന്നാ​ബി​ സം​ഘ​ത്തി​ൽ 12 താ​ര​ങ്ങ​ൾ ക​ന്നി ലോ​ക​ക​പ്പ് അ​ര​ങ്ങേ​റ്റ​ത്തി​ന്

ദോ​ഹ: ലോ​കം ഒ​രു ഫു​ട്ബാ​ളി​ലേ​ക്ക് ചു​രു​ങ്ങാ​ൻ ഇ​നി ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കിനിൽക്കേ, അ​മേ​രി​ക്ക, കാ​ന​ഡ, മെ​ക്സി​ക്കോ രാ​ജ്യ​ങ്ങ​ൾ സം​യു​ക്ത​മാ​യി ആ​തി​ഥേ​യ​ത്വ​മ​രു​ളു​ന്ന ഫി​ഫ ലോ​ക​ക​പ്പി​നാ​യി ടീ​മു​ക​ൾ ക​ച്ച​കെ​ട്ടി​ക​ഴി​ഞ്ഞു. ജൂ​ൺ 11 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന​ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾങ്ങൾക്കുള്ള ഒ​രു​ക്ക​ങ്ങ​ളു​മാ​യി ഖ​ത്ത​ർ ദേ​ശീ​യ ടീ​മി​ന്റെ ത​യാ​റെ​ടു​പ്പു​ക​ളും ത​കൃ​തി​യാ​ണ്. ഇ​ത്ത​വ​ണ അ​ന്നാ​ബി​ക​ൾ ക​ള​ത്തി​ലി​റ​ങ്ങു​മ്പോ​ൾ, 12 യു​വ​താ​ര​ങ്ങ​ൾ ത​ങ്ങ​ളു​ടെ ക​ന്നി ലോ​ക​ക​പ്പ് അ​ര​ങ്ങേ​റ്റ​ത്തി​ന് ഒ​രു​ങ്ങു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

2022ൽ ​ആ​തി​ഥേ​യ​രാ​യി ആ​ദ്യ ലോ​ക​ക​പ്പ് ക​ളി​ച്ച ഖ​ത്ത​ർ ടീ​മി​ൽ ഇ​ല്ലാ​ത്ത​വ​രാ​ണ് ഈ 12 ​പേ​ർ. മ​ല​യാ​ളി​യാ​യ ത​ഹ്സി​ൻ മു​ഹ​മ്മ​ദും ലോ​ക​ക​പ്പ് സം​ഘ​ത്തി​ൽ ഇ​ടം​പി​ടി​ച്ചിട്ടുണ്ട്. അ​നു​ഭ​വ​സ​മ്പ​ന്ന​രാ​യ മു​തി​ർ​ന്ന താ​ര​ങ്ങ​ൾ​ക്കൊ​പ്പം യു​വ​ത​ല​മു​റ​യി​ലെ മി​ക​ച്ച പ്ര​തി​ഭ​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ടീ​മി​നെ കൂ​ടു​ത​ൽ ക​രു​ത്തു​റ്റ​താ​ക്കു​ക എ​ന്ന ത​ന്ത്ര​മാ​ണ് മു​ഖ്യ പ​രി​ശീ​ല​ക​ൻ ജൂ​ല​ൻ ലോ​പ്റ്റെ​ഗി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.


ഗോ​ൾ​കീ​പ്പ​ർ​മാ​രാ​യ സ​ലാ​ഹ് സ​ക്ക​രി​യ, മു​ഹ​മ്മ​ദ് അ​ബു​നാ​ദ എ​ന്നി​വ​ർ​ക്ക് പു​റ​മെ അ​ഹ​മ്മ​ദ് അ​ൽ ജ​നാ​ഹി, അ​ഹ​മ്മ​ദ് ഫ​ത്ഹി, എ​ഡ്മി​ൽ​സ​ൺ ജൂ​നി​യ​ർ, അ​ൽ ഹാ​ഷ്മി അ​ൽ ഹു​സൈ​ൻ, അ​യൂ​ബ് അ​ൽ അ​ല​വി, സു​ൽ​ത്താ​ൻ അ​ൽ ബ്രേ​ക്ക്, ഈ​സ ലാ​യെ, മു​ഹ​മ്മ​ദ് മ​നാ​യ്, യൂ​സ​ഫ് അ​ബ്ദു​രി​സാ​ഗ് എ​ന്നി​വ​രാ​ണ് മ​റ്റ് പു​തു​മു​ഖ​ങ്ങ​ൾ. ടീ​മി​ന്റെ പ​രി​ശീ​ല​ക​ൻ ജൂ​ല​ൻ ലോ​പ്റ്റെ​ഗി യു​വ ത​ല​മു​റ​യി​ലെ പ്ര​തി​ഭ​ക​ളി​ൽ വി​ശ്വാ​സം അ​ർ​പ്പി​ച്ച​തി​ന്റെ തെ​ളി​വാ​ണ് ഈ ​ജെ​ൻ​സി പ​ങ്കാ​ളി​ത്തം. ഏ​ഷ്യ​ൻ പ്ലേ ​ഓ​ഫ് ഘ​ട്ട​ത്തി​ലൂ​ടെ ഖ​ത്ത​ർ ലോ​ക​ക​പ്പ് യോ​ഗ്യ​ത നേ​ടി​യ​പ്പോ​ൾ ഈ ​യു​വ ക​ളി​ക്കാ​ർ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. കൂ​ടാ​തെ, 2023ലെ ​ഏ​ഷ്യ ക​പ്പി​ലെ ഖ​ത്ത​റി​ന്റെ വി​ജ​യ​ത്തി​ന്റെ പി​ന്നി​ലും ഈ ​പ്ര​തി​ഭ​ക​ളു​ടെ മി​ക​വു​ണ്ട്.

ക്യാ​പ്റ്റ​ൻ ഹ​സ്സ​ൻ അ​ൽ ഹൈ​ദോ​സ്, അ​ക്രം അ​ഫീ​ഫ്, അ​ൽ​മു​ഇ​സ് അ​ലി തു​ട​ങ്ങി അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ക​ളി​ക്കാ​ർ​ക്കൊ​പ്പം യു​വ പ്ര​തി​ഭ​ക​ൾ കൂ​ടി ചേ​രു​മ്പോ​ൾ ടീ​മി​ന് കൂ​ടു​ത​ൽ ഊ​ർ​ജ​വും വൈ​വി​ധ്യ​വും ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നി​ല​വി​ൽ അ​മേ​രി​ക്ക​യി​ൽ അ​വ​സാ​ന​ഘ​ട്ട പ​രി​ശീ​ല​ന ക്യാ​മ്പി​ലാ​ണ് ഖ​ത്ത​ർ ടീ​മു​ള്ള​ത്. ജൂ​ൺ ആ​റി​ന് ലോ​സ് ഏ​ഞ്ച​ൽ​സി​ൽ എ​ൽ സാ​ൽ​വ​ഡോ​റി​നെ​തി​രെ​യു​ള്ള സൗ​ഹൃ​ദ മ​ത്സ​ര​ത്തോ​ടെ ഖ​ത്ത​ർ ത​ങ്ങ​ളു​ടെ ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കും. ലോ​ക​ക​പ്പി​ൽ ഗ്രൂ​പ്പ് ബി​യി​ലു​ള്ള ഖ​ത്ത​ർ ജൂ​ൺ 13ന് ​സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ​തി​രെ ആ​ദ്യ മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങും. ജൂ​ൺ 18ന് ​കാ​ന​ഡ, ജൂ​ൺ 24ന് ​ബോ​സ്നി​യ ആ​ൻ​ഡ് ഹെ​ർ​സ​ഗോ​വി​ന എ​ന്നി​വ​ർ​ക്കെ​തി​രെ​യു​ള്ള മ​ത്സ​ര​ത്തോ​ടെ ഗ്രൂ​പ്പ് ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കും. 48 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഇ​ത്ത​വ​ണ​ത്തെ ലോ​ക​ക​പ്പി​ൽ ആ​ദ്യ നോ​ക്കൗ​ട്ട് ഘ​ട്ട​ത്തി​ലേ​ക്ക് 32 ടീ​മു​ക​ൾ​ക്ക് യോ​​ഗ്യ​ത ല​ഭി​ക്കും. ശ​ക്ത​രാ​യ എ​തി​രാ​ളി​ക​ളു​ള്ള ​ഗ്രൂ​പ്പി​ൽ മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് യോ​​ഗ്യ​ത നേ​ടു​ക എ​ന്ന​താ​ണ് ഖ​ത്ത​റി​ന്റെ ല​ക്ഷ്യം.

Tags:    
News Summary - Qatar squad ; 12 stars in Annabi squad to make their World Cup debut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.