ലോ​ക​ക​പ്പി​ൽ അ​ന്നാ​ബി​ക​ൾ​ക്ക് ആ​വേ​ശ​മാ​കാ​ൻ ആ​രാ​ധ​ക​പ്പ​ട

ദോ​ഹ: ഫി​ഫ ലോ​ക​ക​പ്പി​ൽ ഖ​ത്ത​ർ ദേ​ശീ​യ ഫു​ട്ബാ​ൾ ടീ​മി​ന് ഗാ​ല​റി​യി​ൽ ആ​വേ​ശ​ക്ക​രു​ത്താ​വാ​ൻ വ​ൻ ആ​രാ​ധ​ക സം​ഘം അ​ണി​നി​ര​ക്കും. അ​മേ​രി​ക്ക, കാ​ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ പ്രി​യ ടീ​മി​ന് നേ​രി​ട്ടെ​ത്തി പി​ന്തു​ണ ന​ൽ​കാ​ൻ ഖ​ത്ത​രി ആ​രാ​ധ​ക​ർ​ക്ക് ഇ​തോ​ടെ വ​ഴി​യൊ​രു​ങ്ങും. അ​ന്നാ​ബി​ക​ൾ ക​ള​ത്തി​ലി​റ​ങ്ങു​മ്പോ​ൾ, ക​ളി​ക്കാ​ർ​ക്ക് പി​ന്തു​ണ​യാ​യി ആ​രാ​ധ​ക​രു​ടെ സാ​ന്നി​ധ്യം വ​ലി​യ ഊ​ർ​ജ​മാ​കും.

ഫി​ഫ ലോ​ക​ക​പ്പി​ൽ ഖ​ത്ത​ർ ഫു​ട്ബാ​ൾ ടീ​മി​നെ പി​ന്തു​ണ​ക്കു​ന്ന​തി​നാ​യു​ള്ള 'ഖ​ത്ത​രി ഫാ​ൻ​സ് ഡെ​ലി​ഗേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്' സാ​മ്പ​ത്തി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് സോ​ഷ്യ​ൽ ആ​ൻ​ഡ് സ്പോ​ർ​ട് കോ​ൺ​ട്രി​ബ്യൂ​ഷ​ൻ ഫ​ണ്ടും ഖ​ത്ത​ർ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​നും ക​രാ​ർ ഒ​പ്പു​വെ​ച്ചു.

ഖ​ത്ത​രി ആ​രാ​ധ​ക​രെ മ​ത്സ​ര​വേ​ദി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി സ​മ​ഗ്ര​മാ​യ യാ​ത്രാ പ​ദ്ധ​തി​ക്കാ​ണ് സോ​ഷ്യ​ൽ ആ​ൻ​ഡ് സ്പോ​ർ​ട് കോ​ൺ​ട്രി​ബ്യൂ​ഷ​ൻ ഫ​ണ്ട് ന​ൽ​കു​ന്ന​ത്. ഖ​ത്ത​ർ എ​യ​ർ​വേ​സ് വ​ഴി​യു​ള്ള വി​മാ​ന ടി​ക്ക​റ്റു​ക​ൾ, താ​മ​സം, പ്രാ​ദേ​ശി​ക ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള പൂ​ർ​ണ്ണ​മാ​യ യാ​ത്രാ​ച്ചെ​ല​വു​ക​ൾ പ​ദ്ധ​തി​ക്ക് കീ​ഴി​ൽ ല​ഭ്യ​മാ​ക്കും.

ഖ​ത്ത​രി ആ​രാ​ധ​ക​ർ, സ​പ്പോ​ർ​ട്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, ക​ളി​ക്കാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ ഏ​ക​ദേ​ശം 1,000-ത്തോ​ളം പേ​ർ​ക്ക് ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഖ​ത്ത​ർ ഫു​ട്ബാ​ൾ ടീ​മി​ന് ലോ​ക​ക​പ്പ് വേ​ദി​യി​ൽ ആ​വേ​ശം പ​ക​രാ​ൻ ഈ ​സ​ഹാ​യ ക​രാ​റി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് ഖ​ത്ത​ർ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ മ​ൻ​സൂ​ർ മു​ഹ​മ്മ​ദ് അ​ൽ അ​ൻ​സാ​രി പ​റ​ഞ്ഞു. സു​ര​ക്ഷി​ത​വും വി​ജ​യ​ക​ര​വു​മാ​യ ഒ​രു യാ​ത്ര​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - A group of fans are excited to be in the gallery.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.