ബാഴ്സലോണ: സ്പാനിഷ് ലാലിഗ കിരീടം ബാഴ്സലോണ നിലനിർത്തുമെന്ന് ഏറക്കുറെ ഉറപ്പായി. ഒസാസുനക്കെതിരെ 2-1 ജയം നേടിയ കറ്റാലൻസ് 34 മത്സരങ്ങളിൽ 88 പോയന്റുമായാണ് ഒന്നാംസ്ഥാനത്ത് കുതിക്കുന്നത്. ബാഴ്സക്ക് നാലും രണ്ടാമതുള്ള റയൽ മഡ്രിഡിന് അഞ്ചും മത്സരങ്ങളാണ് ബാക്കി. 74 പോയന്റുള്ള റയൽ ഞായറാഴ്ച രാത്രി എസ്പാനിയോളിനോട് തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്താൽ തങ്ങളുടെ അടുത്ത കളിക്ക് കാത്തുനിൽക്കാതെത്തന്നെ ബാഴ്സക്ക് ചാമ്പ്യന്മാരാവാം.
ഒസാസുനയുടെ മൈതാനത്ത് നടന്ന മത്സരം ഗോൾരഹിതമായി അവസാനിക്കുമെന്ന പ്രതീതിയുണ്ടാക്കി എട്ട് മിനിറ്റിനിടെ കാര്യങ്ങൾ മാറി. 81ാം മിനിറ്റിൽ റോബർട്ടോ ലെവൻഡോവ്സ്കി ബാഴ്സക്കായി അക്കൗണ്ട് തുറന്നു. 86ൽ ഫെറാൻ ടോറസും ലക്ഷ്യംകണ്ടതോടെ ബാഴ്സ ജയമുറപ്പിച്ചു. എന്നാൽ, 88ാം മിനിറ്റിൽ ഒസാസുന താരം റൗൾ ഗാർസ്യ ഞെട്ടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.