Posted On
date_range Updated On
date_range അഷീറിനെതിരായ ചുവപ്പ് കാർഡ് റദ്ദാക്കി
ന്യൂഡൽഹി: ഞായറാഴ്ച കേരള ബ്ലാസ്റ്റേഴ്സിനെതിരായ ഐ.എസ്.എൽ മത്സരത്തിന് നോർത്ത് ഈസ്റ്റ് യുനൈറ്റഡ് ഡിഫൻഡർ അഷീർ അക്തറിന് ചുവപ്പ് കാർഡ് നൽകിയ റഫറിയുടെ തീരുമാനം റദ്ദാക്കി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ.
ക്ലബ്ബും താരവും സമർപ്പിച്ച അപ്പീലും രേഖകളും പരിഗണിച്ച എ.ഐ.എഫ്.എഫ് അച്ചടക്ക സമിതി മടക്കിയയക്കാനുള്ള റഫറിയുടെ വിധി തെറ്റായിരുന്നുവെന്ന് വിലയിരുത്തി. അഷീറിനെതിരായ ശിക്ഷാനടപടി മഞ്ഞ കാർഡാക്കി പുതുക്കി. ഗുവാഹതിയിൽ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ നഹോ സദോയിയെ ഫൗൾ ചെയ്തതിനാണ് 82ാം മിനിറ്റിൽ അഷീറിനെ ഒറ്റയടിക്ക് പുറത്താക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.