ഐ.പി.എല്ലിൽ 6,000 റൺസ്​; ചരിത്രം കുറിച്ച്​​ ക്യാപ്​റ്റൻ കോഹ്​ലി കുതിക്കുന്നു

ബാംഗളൂരു: ഒ​ാരോ ദിനവും ഓരോ റെക്കോഡ്​ സ്വന്തം ചരിത്രത്തോടു ചേർത്ത്​ റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലുർ നായകൻ വി​രാട്​ കോഹ്​ലി. റോയൽസിനെതിരെ സമാനതകളില്ലാത്ത വിജയത്തിന്​ അടിത്തറയിട്ട ഇന്നിങ്​സിലാണ്​ ഐ.പി.എല്ലിൽ ആദ്യമായി 6,000 റൺസ്​ തികക്കുന്ന താരമെന്ന പുതിയ ചരിത്ര നേട്ടം തൊട്ടത്​. വാങ്കഡെ സ്​റ്റേഡിയത്തിൽ ഓപണർ ദേവ്​ദത്ത്​ പടിക്കലിനെ കൂട്ടി കളി തുടങ്ങിയ കോഹ്​ലി ഐ.പി.എല്ലിൽ 40ാം അർധ സെഞ്ച്വറിയും കണ്ടെത്തിയിരുന്നു. 196 ഇന്നിങ്​സിലാണ്​ 6,000 റൺസ്​ പൂർത്തിയാക്കുന്നത്​. ട്വൻറി20യിൽ അഞ്ചു സെഞ്ച്വറികളും നേടിയിട്ടുണ്ട്​.

കളിയിൽ തുടക്കം മുതലേ പ്രകടന മികവുമായി കളി പിടിച്ച പടിക്കൽ മികച്ച ഷോട്ടുകളുമായി ജയത്തിലേക്ക്​ ബാറ്റുവീശിയപ്പോൾ വൈകി തുടങ്ങിയ കോഹ്​ലി പിന്നീട്​ എല്ലാം എളുപ്പമാക്കി. കളി പാതിയെത്തിയതോടെ ഒരേ മികവിൽ ഇരുവരും മൈതാനത്തിന്‍റെ നാലു വശത്തേക്കും പന്ത്​ പായിക്കുന്നത്​ ആവേശക്കാഴ്ചയായി.

പതിവിൽനിന്ന്​ വിപരീതമായി ഓരോ കളിയിലും അപൂർവ മിടുക്കു പുറത്തെടുക്കുന്ന ബാംഗ്ലൂർ ടീം ഈ സീസണിൽ ഇതുവരെ തോറ്റിട്ടില്ല. മൂന്നു കളി കളിച്ചതിൽ മൂന്നും ജയിച്ചിട്ടുണ്ട്​. 

Tags:    
News Summary - Virat Kohli Reaches Another Milestone, Becomes 1st Cricketer to Score 6000 IPL Runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT