വിരാട് കോഹ്‍ലി പരിശീലനത്തിൽ
ന്യൂഡൽഹി: ഐ.പി.എല്ലിൽ 7000 റൺസ് നേടുന്ന ആദ്യ താരമായ വിരാട് കോഹ്‍ലി. ഐ.പി.എല്ലിലെ 233ാം മത്സരത്തിലാണ് കോഹ്‍ലി നേട്ടം പിന്നിടുന്നത്. 6536 റൺസോടെ ശിഖർ ധവാനാണ് രണ്ടാം സ്ഥാനത്ത്.
ഡൽഹി കാപ്പിറ്റൽസ് താരം ഡേവിഡ് വാർണറാണ് മൂന്നാമത്. മുംബൈ ഇന്ത്യൻസിന്റെ രോഹിത് ശർമ്മയാണ് നാലാമത്. ഐ.പി.എല്ലിന്റെ ഈ സീസണിൽ ഒമ്പത് മത്സരങ്ങളിൽ നിന്നും 364 റൺസാണ് കോഹ്‍ലിയുടെ സമ്പാദ്യം. ഇത് അഞ്ച് അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു.
ഐ.പി.എല്ലിൽ ഡൽഹിക്കെതിരായ മത്സരത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂർ. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് എടുത്തത്. മത്സരത്തിൽ വിരാട് കോഹ്‍ലി 55 റൺസും മഹിപാൽ ലോമോർ 54 റൺസുമെടുത്തു. ക്യാപ്റ്റൻ ഡുപ്ലസി 45 റൺസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.