ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ വിദർഭയും പഞ്ചാബും സെമി ഫൈനലിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ ഡൽഹിയെ വിദർഭ 76ഉം മധ്യപ്രദേശിനെ പഞ്ചാബ് 183ഉം റൺസിന് തോൽപിച്ചു. വിജയികൾ യഥാക്രമം വ്യാഴാഴ്ച കർണാടകയെയും വെള്ളിയാഴ്ച സൗരാഷ്ട്രയെയും സെമിയിൽ നേരിടും.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റിന് 345 റൺസടിച്ചു. മധ്യപ്രദേശ് പക്ഷേ 31.2 ഓവറിൽ 162ന് എല്ലാവരും പുറത്തായി. ക്യാപ്റ്റൻ പ്രഭ്സിമ്രാൻ സിങ് (86 പന്തിൽ 88), അൻമോൽപ്രീത് സിങ് (62 പന്തിൽ 70), നേഹൽ വധേര (38 പന്തിൽ 56), ഹർനൂർ സിങ് (71 പന്തിൽ 51) എന്നിവരുടെ അർധശതകങ്ങളാണ് പഞ്ചാബികൾക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 38 റൺസെടുത്ത രജത് പാടിദാറാണ് മധ്യപ്രദേശ് ടോപ് സ്കോറർ. പഞ്ചാബിനായി സൻവീർ സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
അതേസമയം, ഡൽഹിക്കെതിരെ ആദ്യം ബാറ്റ് ചെയ്ത വിദർഭ 50 ഓവറിൽ ഒമ്പത് വിക്കറ്റിന് 300 റൺസാണ് നേടിയത്. ഡൽഹിയുടെ പോരാട്ടം 45.1 ഓവറിൽ 224ൽ അവസാനിച്ചു. വിദർഭക്കായി ഓപണർ അഥർവ ടൈഡും (72 പന്തിൽ 62) യാഷ് റാത്തോഡും (73 പന്തിൽ 86) അർധ ശതകങ്ങൾ കുറിച്ചു. 66 റൺസെടുത്ത അനുജ് റാവത്താണ് ഡൽഹിയുടെ ടോപ് സ്കോറർ. വിദർഭയുടെ നജീകേത് ഭൂട്ടെ നാലും ഹർഷ് ദുബെ മൂന്നും വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.