ന്യൂഡൽഹി: അമേരിക്കയിൽ നടക്കാൻ പോകുന്ന മേജർ ലീഗ് ക്രിക്കറ്റ് ട്വൻറി20യിൽ പെങ്കടുക്കുമെന്ന പ്രചാരണങ്ങൾ തള്ളി ഇന്ത്യൻ താരം ഉൻമുക്ത് ചന്ദ്. പാകിസ്താൻ മുൻ ക്രിക്കറ്റ് താരം സമി അസ്ലമാണ് ഉൻമുക്ത് ചന്ദും അദ്ദേഹത്തിെൻറ കൂടെയുണ്ടായിരുന്ന അണ്ടർ 19 ക്രിക്കറ്റ് താരങ്ങളായ സ്മിത് പട്ടേൽ, ഹർമിത് സിങ് എന്നിവരും അമേരിക്കയിലേക്ക് പറന്ന കാര്യം പുറത്തുവിട്ടത്. എന്നാൽ, വിനോദയാത്രക്കായാണ് ഇവിടേക്ക് വന്നതെന്നും ഇൗ സമയത്ത് പരിശീലന സെഷനിൽ പെങ്കടുക്കുക മാത്രമാണ് ഉണ്ടായതെന്നും ഉൻമുക്ത് ചന്ദ് പറഞ്ഞു. അതേസമയം, പേട്ടലും ഹർമിതും ലീഗിെൻറ ഭാഗമായിട്ടുണ്ട്.
'എെൻറ ബന്ധുക്കളെ കാണാനാണ് ഞാൻ യു.എസ്.എയിലേക്ക് വന്നത്. ഇൗ സമയത്ത് ഏതാനും പരിശീലനങ്ങളിൽ പെങ്കടുത്തിരുന്നു. എന്നാൽ, അമേരിക്കയിലെ ഒരു ടീമുമായും കരാറിൽ ഒപ്പുവെച്ചിട്ടില്ല. ഇത് ഒരു വിനോദയാത്ര മാത്രമാണ്' ^ഉൻമുക്ത് ചന്ദ് വ്യക്തമാക്കി.
2012ലെ അണ്ടർ 19 വേൾഡ് കപ്പ് ചാമ്പ്യൻമാരായ ഇന്ത്യൻ ടീമിെൻറ നായകനായിരുന്നു ഉൻമുക്ത് ചന്ദ്. ആസ്‌ട്രേലിയക്കെതിരായ ഫൈനലിൽ സെഞ്ച്വറി നേടി ടീമിനെ വിയത്തിലേക്ക് നയിച്ചതും നായകൻ തന്നെയായിരുന്നു. പിന്നീട് ഇന്ത്യ എ ടീം, അണ്ടർ ^23 ടീം എന്നിവയുടെ ഭാഗമായെങ്കിലും വലിയരീതിയിൽ ശോഭിക്കാനായില്ല.
ഡൽഹിക്കാരനായ ഇൗ 28കാരൻ െഎ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ്, ഡൽഹി ഡെയർഡെവിൽസ്, രാജസ്ഥാൻ റോയൽസ് എന്നിവക്കായും കളത്തിലിറങ്ങി. നിലവിൽ ഉത്തരാഖണ്ഡ് ടീമിെൻറ ക്യാപ്റ്റനാണ്.
2017ൽ തെൻറ അവസാന ടെസ്റ്റ് മത്സരം കളിച്ചശേഷം കഴിഞ്ഞ ഡിസംബറിലാണ് സമി അസ്ലം പാകിസ്താൻ ദേശീയ ടീമിൽനിന്ന് വിരമിക്കുന്നത്. തുടർന്ന് ഇദ്ദേഹം അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. ഒരു സ്വകാര്യ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ, ഉൻമുക്ത് ചന്ദ് ഉൾപ്പെടെ നാൽപതോളം കളിക്കാർ മേജർ ലീഗിെൻറ ഭാഗമാകാൻ അമേരിക്കയിലേക്ക് വന്നിട്ടുണ്ടെന്നാണ് സമി അസ്ലം വ്യക്തമാക്കിയത്. ന്യൂസിലാൻഡിെൻറ മുൻ ഒാൾറൗണ്ടർ കോറി ആൻഡേഴ്സണും ദക്ഷിണാഫ്രിക്കയിൽനിന്നുള്ള താരങ്ങളും ഇതിൽ ഉൾപ്പെടും. മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ചതായി ആൻഡേഴ്സൻ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
'ടൂർണമെൻറിെൻറ സജ്ജീകരണങ്ങളും സംവിധാനവുമെല്ലാം ഏറെ ശ്രദ്ധേയവും നന്നായി ചിട്ടപ്പെടുത്തിയതുമാണ്. അമേരിക്കയിലെ ക്രിക്കറ്റ് മെച്ചപ്പെടുത്താനും നന്നായി മുന്നോട്ട് കൊണ്ടുപോകാനും യു.എസ്.എ ക്രിക്കറ്റ് വലിയ ശ്രമത്തിലാണ്. ഉയർന്ന നിലവാരത്തിലെത്താൻ ഇനിയും സമയമെടുക്കുമെങ്കിലും അമേരിക്കയിലെ ക്രിക്കറ്റിെൻറ നിലവാരം അതിവേഗം മെച്ചപ്പെടുകയാണ്' ^സമി അസ്ലം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.