അണ്ടർ 19 ഏഷ്യ കപ്പ്; ഇന്ത്യ-പാക് കിരീടപ്പോരാട്ടം ഇന്ന്

ദുബൈ: അണ്ടർ 19 ഏഷ്യ കപ്പ് കിരീടങ്ങളുടെ എണ്ണം ഡസനിലെത്തിക്കാനൊരുങ്ങുന്ന ഇന്ത്യ ഞാ‍യറാഴ്ച പാകിസ്താനെതിരെ കലാശക്കളിക്കിറങ്ങും. ഏകദിന ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിൽ അജയ്യരായാണ് ആയുഷ് മഹാത്രെയും സംഘവും ഫൈനലിലെത്തിയിരിക്കുന്നു.

ഫർഹാൻ യൂസുഫ് നയിക്കുന്ന പാകിസ്താനാവട്ടെ ഗ്രൂപ് റൗണ്ടിൽ ഇന്ത്യയോട് മാത്രം തോറ്റു. മൂന്ന് മാസം മുമ്പ് നടന്ന സീനിയർ ഏഷ്യ കപ്പ് ഫൈനലിലും അയൽക്കാരുമാ‍യായിരുന്നു സൂര്യകുമാർ യാദവ് സംഘത്തിന്റെയും കിരീടപ്പോരാട്ടം. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നടന്ന ആദ്യ ബഹുരാഷ്ട്ര ടൂർണമെന്റിൽ ഇന്ത്യ ജേതാക്കളായി. പാക് താരങ്ങളുമായി ഹസ്തദാനത്തിനില്ലെന്ന തീരുമാനം അണ്ടർ 19 ഏഷ്യ കപ്പിലും തുടരവെയാണ് ഇരു കൂട്ടരും ഒരിക്കൽക്കൂടി മുഖാമുഖം വരുന്നത്.

14കാരൻ വെടിക്കെട്ട് ഓപണർ വൈഭവ് സൂര്യവംശിയിൽ കാര്യമായ പ്രതീക്ഷയർപ്പിക്കുന്നുണ്ട് ടീം. മലയാളി ബാറ്റർ ആരോൺ ജോർജും ഫോമിലാണ്. സ്പിൻ ബൗളിങ് ഓൾ റൗണ്ടറായ കനിഷ്ക് ചൗഹാൻ പന്തുകൊണ്ടും ബാറ്റുകൊണ്ടും മികവ് തുടരുന്നു.

Tags:    
News Summary - Under-19 Asia Cup; India-Pakistan title clash today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.