'സഹതാരങ്ങളെല്ലാം മൊബൈലിൽ, എന്നാൽ അയാൾ മാത്രം ഖുർആൻ ഓതിക്കൊണ്ടിരുന്നു'; വിഡിയോ വൈറൽ

ലോകത്തിലെ ക്രിക്കറ്റ് ആരാധകരുടെ ഇഷ്ടതാരങ്ങളിലൊരാളാണ് പാകിസ്താൻ വിക്കറ്റ് കീപ്പർ-ബാറ്റർ മുഹമ്മദ് റിസ്വാൻ എന്നതിൽ ആർക്കും സംശയമില്ല. ഹേറ്റേഴ്‌സില്ലാത്ത അപൂര്‍വം കളിക്കാരിലൊരാൾ. വലിയ ആരാധക സ്‌നേഹം താരത്തിന് എന്നും കൂട്ടായുണ്ട്.

സഹതാരങ്ങൾ പങ്കുവെച്ച താരത്തിന്‍റെ ഒരു വിഡിയോ ആരാധകരുടെ ഹൃദയം ഒരിക്കൽ കൂടി കീഴടക്കിയിരിക്കുകയാണ്. 'ദ ട്രാവല്‍ ഡയറി ഓഫ് പാകിസ്താന്‍ ക്രിക്കറ്റ് ടീം' എന്ന ക്യാപ്ഷനോടുകൂടിയാണ് പാക് ക്രിക്കറ്റ് ടീം വിഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

നെതർലാൻഡ് പര്യടനത്തിനുശേഷം ഏഷ്യാ കപ്പിനുവേണ്ടി ആംസ്റ്റർഡാമിൽനിന്ന് ദുബൈയിലേക്കുള്ള യാത്രക്കിടെയിലുള്ളതാണ് വിഡിയോ. ബസിൽ സഹതാരങ്ങളെല്ലാം മൊബൈലിൽ നോക്കി സമയം ക‍ളയുമ്പോൾ, റിസ്വാൻ ഖുർആൻ ഓതുന്നതാണ് വിഡിയോയിൽ. നെതർലാൻഡ്സിനെതിരെ ഏകദിന പരമ്പരയിലെ മൂന്നു മത്സരത്തിലും പാകിസ്താനാണ് വിജയിച്ചത്.

നിരവധി പേരാണ് താരത്തെ പ്രശംസിച്ച് വിഡിയോക്ക് താഴെ ട്വീറ്റ് ചെയ്തിരിക്കുന്നത്.


Tags:    
News Summary - Twitter erupts as video of Pakisthan player reading 'Quran' goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.