ടോസ് നേടിയ ഇന്ത്യ അയർലൻഡിനെ ബാറ്റിങ്ങിനയച്ചു

ഡബ്ലിൻ: അയർലൻഡിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. സ്റ്റാർ ബൗളർ ജസ്പ്രീത് ബുംറ നയിക്കുന്ന ടീമിൽ ഇന്ത്യയുടെ രണ്ടാം നിരയാണ് കളത്തിലിറങ്ങുന്നത്.

പരിക്കിനെ തുടർന്ന് ഒരു വർഷത്തോളമായി വിശ്രമത്തിലായിരുന്ന ബുംറയുടെ തിരിച്ചുവരവാണ് അയർലൻഡ് പര്യടനത്തിന്റെ ഹൈലൈറ്റ്. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പര തോറ്റ ക്ഷീണം തീർക്കാനിറങ്ങുന്ന ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണും അന്തിമ ഇലവനിൽ ഇടംനേടിയിട്ടുണ്ട്.

ഐ.പി.എല്ലിൽ മിന്നും ഫോമിലായിരുന്ന കൊൽകത്ത നൈറ്റ് റൈഡേഴ്സിന്റെ വെടിക്കെട്ട് ബാറ്റർ റിങ്കു സിങും രാജസ്ഥാൻ റോയൽസിന്റെ പേസർ പ്രസിദ്ധ് കൃഷ്ണയും ഇന്ന് അരങ്ങേറ്റം കുറിക്കും. യശസ്വി ജയ്സ്വാളിനൊപ്പം സഞ്ജു സാംസണോ ഋതുരാജ് ഗെയ്‌ക്‌വാദോ ആയിരിക്കും ഓപൺ ചെയ്യുക.

അന്തിമ ഇലവൻ

ഇന്ത്യ: ജസ്പ്രീത് ബുംറ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ, തിലക് വർമ, റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ്.

അയർലൻഡ്: പോൾ സ്റ്റിർലിങ് (ക്യാപ്റ്റൻ), ആൻഡി ബാൽബിർണി, ഹാരി ടെക്ടർ, ലോർക്കൻ ടക്കർ, മാർക് അഡയർ, കർട്ടിസ് കാംഫർ, ജോർജ് ഡോക്രെൽ, ജോഷ് ലിറ്റിൽ, ബാരി മക്കാർത്തി, ബെൻ വൈറ്റ്, ക്രെയ്ഗ് യങ്.

Tags:    
News Summary - Twenty20: India chose to field

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.